കുണ്ടറ: പെരുമ്പുഴ താഴം മൃഗാശുപത്രി ജങ്ഷനിൽ ഇടനാടൻവിളവീട്ടിൽ പരേതനായ കെ. കൊച്ചുനാരായണ പിള്ളയുടെ (റിട്ട. പ്രിൻസിപ്പൽ, ഗവ.എച്ച്.എസ്.എസ് കുഴുമതിക്കാട്) ഭാര്യ ജെ. രുഗ്മിണിയമ്മ (79- റിട്ട. എച്ച്.എം തൃക്കടവൂർ എൽ.പി.എസ്) നിര്യാതയായി. മക്കൾ: കെ.ആർ. ബീന (എച്ച്.എസ്.എ, മിലാദ്-ഇ ഷെരീഫ് എച്ച്.എസ്.എസ്, മൈനാഗപ്പള്ളി), ഡോ. കെ.ആർ. ബിന്ദു (അസോസിയേറ്റ് പ്രഫസർ, സി.ഇ.ടി തിരുവനന്തപുരം), കെ.ആർ. ബിജു (എച്ച്.എസ്.എസ്.ടി ഗവ.എച്ച്.എസ്.എസ് കുമാരനല്ലൂർ, പാലക്കാട്). മരുമക്കൾ: കെ.ജെ. പ്രസന്നകുമാർ (റിട്ട. ജോയൻറ് ഡയറക്ടർ, ഫിഷറീസ് ഡിപ്പാർട്ട്മെൻറ്), എം. ശ്രീകുമാർ (റിട്ട. ചീഫ് എൻജിനീയർ, വാട്ടർ അതോറിറ്റി), ആർ. ശ്രീലത (എസ്.ബി.ഐ കരിക്കോട് ബ്രാഞ്ച്). സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.