ശാസ്താംകോട്ട: കുന്നത്തൂർ നെടിയവിള കുഴിവിള വീട്ടിൽ വി. ഭാർഗവൻ (79) നിര്യാതനായി. സി.പി.എം കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗം, മണൽ തൊഴിലാളി യൂനിയൻ താലൂക്ക് പ്രസിഡൻറ്, കർഷകസംഘം ഏരിയ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: വിജയമ്മ. മക്കൾ: സജീവ് (അധ്യാപകൻ, ഡി.വി.യു.പി.സ്കൂൾ തെക്കേത്തേരിൽ, കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗം), ഗീത (പ്രഥമാധ്യാപിക ഐ.സി.എസ്.എൽ.പി.സ്കൂൾ, ഇടവനശ്ശേരി). മരുമക്കൾ: ആർ. കമൽദാസ് (റിട്ട. അധ്യാപകൻ, തേവലക്കര ബോയ്സ് ഹൈസ്കൂൾ, സി.പി.എം മൈനാഗപ്പള്ളി പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി), ബീന (നിത്യ ഓഫ്സെറ്റ്).