അഞ്ചൽ: ജനയുഗം പത്രാധിപസമിതി അംഗമായിരുന്ന വാളകം അണ്ടൂർ പള്ളിക്കക്കോണത്ത് വീട്ടിൽ എസ്. ഗോപിനാഥൻ നായർ (88) നിര്യാതനായി. ഭാര്യ: ലളിതാംബിക. മക്കൾ: പ്രീത ജി. നായർ, രേണുക ജി. നായർ. മരുമക്കൾ: വി. ഉണ്ണികൃഷ്ണൻ, രവികുമാർ (സാബു). കുറച്ച് നാളുകളായി ഇളയമകളുടെ അഞ്ചൽ കീഴൂട്ട് വീട്ടിലായിരുന്നു താമസം. സംസ്കാരം നടത്തി.
എ.ഐ.എസ്.എഫിെൻറ ആദ്യകാല നേതാക്കളിലൊരാളായിരുന്നു. തിരുവനന്തപുരം എം.ജി കോളജിലായിരുന്നു ബിരുദപഠനം. അവിടെ എസ്.എഫ് യൂനിറ്റ് സംഘടിപ്പിക്കുകയും ഭാരവാഹിയാകുകയും ചെയ്തു. കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് പൊളിറ്റിക്സില്‍ മാസ്റ്റര്‍ ബിരുദമെടുത്തു. കുറച്ചുകാലം അധ്യാപകനായിരുന്നു. പാര്‍ട്ടി തീരുമാനം അനുസരിച്ച് ജനയുഗം പത്രാധിപസമിതിയില്‍ അംഗമായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും അംഗമായിരുന്നു. 1982-83 കാലയളവില്‍ കൊല്ലം പ്രസ്ക്ലബിെൻറ പ്രസിഡൻറായിരുന്നു.
മന്ത്രി കെ. രാജു, നിയുക്ത എം.എൽ.എ പി.എസ്. സുപാൽ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാം കെ. ഡാനിയേൽ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ എം. സലിം, കെ.സി. ജോസ്, മണ്ഡലം സെക്രട്ടറിമാരായ ലിജു ജമാൽ, എസ്. അഷ്റഫ്, കെ.എൻ. വാസവൻ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു. ജനയുഗത്തിന് വേണ്ടിയും കൊല്ലം പ്രസ്ക്ലബിന് വേണ്ടിയും പുഷ്പചക്രം അർപ്പിച്ചു.