പത്തനംതിട്ട: വള്ളിക്കോട് ഗവ. എൽ.പി സ്കൂൾ ചന്ദനപ്പള്ളി റിട്ട. ഹെഡ്മിസ്ട്രസും പരേതനായ വള്ളിക്കോട് കളീക്കൽ കെ.കെ. ഭാസ്കരെൻറ ഭാര്യയുമായ എം.ആർ. രമണി (77) നിര്യാതയായി. മക്കൾ: കെ.ആർ. ബീന (എക്സിക്യൂട്ടീവ് എൻജിനീയർ, മൈനർ ഇറിഗേഷൻ), കെ.ബി. ബിജു (ബ്രാഞ്ച് മാനേജർ, ഫെഡറൽ ബാങ്ക്, പത്തനാപുരം). മരുമക്കൾ: എസ്. ബിജു (ജോയൻറ് ഡയറക്ടർ, മണ്ണ് സംരക്ഷണ വിഭാഗം), എൽ. ഷൈലജ (അസിസ്റ്റൻറ് മാനേജർ, ഫെഡറൽ ബാങ്ക്, പറക്കോട്). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.