മൈലപ്ര: ഊരകത്തില്ലത്ത് പരേതനായ നാരായണൻ നമ്പൂതിരിയുടെ ഭാര്യ ദ്രൗപദി അന്തർജനം (91) നിര്യാതയായി. മക്കൾ: ഹരികൃഷ്ണൻ നമ്പൂതിരി (റിട്ട. ജോയൻറ് രജിസ്ട്രാർ, കേരള സർവകലാശാല), ശ്രീനാഥ് (റിട്ട. ഹെഡ്മാസ്റ്റർ, എം.ടി.എച്ച്.എസ്, മേക്കൊഴൂർ), മഹേശ്വരൻ നമ്പൂതിരി (മേൽശാന്തി, മൈലപ്ര ദേവീക്ഷേത്രം). മരുമക്കൾ: സുധാദേവി (റിട്ട. ടെക്ക്നിക്കൽ ഓഫിസർ, സി.ടി.സി.ആർ.ഐ, തിരുവനന്തപുരം), മല്ലിക (റിട്ട. അസിസ്റ്റൻറ് പ്രോവിഡൻറ് ഫണ്ട് ഓഫിസർ, തിരുവല്ല), ജയശ്രീ (അധ്യാപിക, അമൃത വിദ്യാലയം, പത്തനംതിട്ട). സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.