തിരുവല്ല: വള്ളംകുളം തണലില്‍ വി.ആര്. നാരായണന് (റിട്ട. ഹെഡ് ക്ലര്‍ക്ക്, തിരുവല്ല സബ് ട്രഷറി -76) നിര്യാതനായി. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗം, സാംബവ മഹാസഭ സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡ് അംഗം, സി.പി.എം കാരുവള്ളി ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: വിജി (ഗവ. എംപ്ലോയീസ് സഹകരണസംഘം, തിരുവല്ല), വിനോജ് (ചലച്ചിത്ര പ്രവര്ത്തകന്). മരുമക്കള്‍: സന്തോഷ് കുമാര്‍ (വ്യവസായ വാണിജ്യ വകുപ്പ്, കോട്ടയം), സേതു (ബി.എഡ് ട്രെയിനിങ് കോളജ്, ഇലന്തൂര്‍). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.