പാണാവള്ളി (ആലപ്പുഴ): കല സാംസ്കാരിക പ്രവർത്തകൻ വേലപ്പൻ പാണാവള്ളി (വി.എൻ. പാണാവള്ളി -76) നിര്യാതനായി. ഗാനരചയിതാവ്, സംഗീത സംവിധായകൻ, ഗായകന്, കഥാപ്രസംഗം നാടകരചന, നാടക സംവിധാനം, നടൻ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. നാടന്‍ കൈകൊട്ടിക്കളിയില്‍ മാറ്റം സൃഷ്ടിക്കുകയും നിരവധി അമേച്വര്‍ നാടകങ്ങള്‍ എഴുതി സംവിധാനവും നിർവഹിച്ചു. ചേര്‍ത്തല സന്ധ്യ, ചേര്‍ത്തല ഷൈലജ, ചേര്‍ത്തല സാഗരിക, ചേര്‍ത്തല തപസ്യ, ആലപ്പുഴ സിന്ധുഗംഗ, ചേര്‍ത്തല ജൂബിലി, കൊല്ലം വിശ്വഭാവന, കൊല്ലം ആവിഷ്കാര, എറണാകുളം കലാചേതന, ആറ്റിങ്ങല്‍ ശ്രീധന്യ, കൊച്ചിന് മഹാത്മ തുടങ്ങിയ പ്രഫഷനല്‍ നാടക സമിതികളില്‍ സഹകരിച്ചു. ഭാര്യ: പരേതയായ സതി. മക്കള്‍: സാജു, വിസി, ശ്രീജ, സിന്ധു, സീമ. മരുമക്കള്‍: സുനിത, വേണു, രാധാകൃഷ്ണന്, ജയന്, പരേതനായ അനില്‍ കുമാര്‍.