അമ്പലപ്പുഴ: സ്വതന്ത്രസമര സേനാനി പരേതനായ പുന്നപ്ര മണ്ണ പറമ്പിൽ എം.വി. ജോണിെൻറ ഭാര്യ മറിയാമ്മ ജോൺ (88) നിര്യാതയായി. മക്കൾ: എം.ജെ. ആൻറണി (റിട്ട. വാട്ടർ അതോറിറ്റി), എം.ജെ. പോൾ (റിട്ട. സൂപ്രണ്ട് ഗ്രെഫ്), എം.ജെ. ജോബ് (കെ.പി.സി.സി സെക്രട്ടറി), എം.ജെ. ബെന്നി, ലാൽ ജോൺ (ഇരുവരും അബൂദബി), അനിത ജോൺ, ആനി ജോൺ, പരേതനായ എം.ജെ. ജസ്റ്റിൻ. മരുമക്കൾ: ഏലിയാമ്മ, ഡോ. ലത പോൾ, മാഗി ജസ്റ്റിൻ (റിട്ട. അധ്യാപിക), ത്രേസ്യാമ്മ ജോബ്, പ്രിയ, പി.ജെ. മൈക്കിൾ, ഇ.ജെ. സെബാസ്റ്റ്യൻ, സ്മിത. സംസ്കാരം ശനിയാഴ്ച പത്തിന് പുന്നപ്ര സെൻറ് ജോൺ മരിയ വിയാനി പള്ളി സെമിത്തേരിയിൽ.