തൊടുപുഴ: ആരാധന മഠം കോതമംഗലം പ്രൊവിന്റ്സ് അംഗം സിസ്റ്റർ സെബസ്തീന കോയിക്കക്കുടി എസ്.എ.ബി.എസ് (റോസ -88) നിര്യാതയായി. ഇടപ്പള്ളി, കൊരട്ടി, കാളിയാർ, കലയന്താനി, പന്നിമറ്റം, പാറപ്പുഴ, ചിലവ്, വെള്ളത്തൂവൽ, പന്നിയാർകുട്ടി, നിർമല ഭവൻ, കോതമംഗലം, സാൻജോഭവൻ, വിമല ഭവൻ, മാറിക, വഴിത്തല തുടങ്ങിയ മഠങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുലിയൻപാറ കോയിക്കക്കുടി പരേതരായ കുര്യൻ-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: പരേതരായ കത്രീന, ജോസഫ്, ചാക്കോ, അന്നംകുഞ്ഞ്, ദേവസ്യ, മറിയക്കുട്ടി, ചെറിയാൻ, ആഗസ്തി, ത്രേസ്യാക്കുട്ടി, ജോർജ്. സംസ്കാരം ബുധനാഴ്ച രണ്ടിന് മാറിക മഠം വക സെമിത്തേരിയിൽ.