Obituary
തൃശൂർ: അരങ്ങത്ത് പ്രഭാകരൻ (83) പുണെയിൽ നിര്യാതനായി. ഭാര്യ: പരേതയായ തൃശൂർ കാനാട്ടുകര മഠത്തിൽ വീട്ടിൽ രാധ. മക്കൾ: വിനോദ്, സുധ, പരേതയായ മിനി. മരുമക്കൾ: രാധാകൃഷ്ണൻ, ലക്ഷ്മി, വിജയ്.
മാള: പുത്തൻചിറ പഞ്ചായത്ത് മുൻ അംഗം ഒറവൻതുരുത്തി സജീവൻ (മണി -69) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: സന്ദീപ് (ദുബൈ), സനൂപ്. മരുമക്കൾ: ശ്രുതിലയ (ദുബൈ), നികിത. സംസ്കാരം ഞായറാഴ്ച രാവിലെ വീട്ടുവളപ്പിൽ.
ചെറുതുരുത്തി: കടലാംകുന്നത്ത് വീട്ടിൽ രാമൻകുട്ടിയുടെ ഭാര്യ കാർത്യായനി (62) നിര്യാതയായി. ഷൊർണൂർ ഗവ. പ്രസ് റിട്ട. ജീവനക്കാരിയാണ്. മക്കൾ: ശബരീഷ്, ഹരീഷ്. മരുമക്കൾ: നിത്യ, ശ്രുതി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഷൊർണൂർ ശാന്തിതീരത്ത്.
മാള: കുഴിക്കാട്ടുശ്ശേരി കൊളത്താപിള്ളി നാരായണൻകുട്ടി നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: രാമചന്ദ്രൻ, രാധാകൃഷ്ണൻ, ഉഷാദേവി, ഉമാദേവി. മരുമക്കൾ: അംബിക, ശോഭ, രാമചന്ദ്രൻ, രവീന്ദ്രൻ.
മന്ദാമംഗലം: പുത്തൂർ മാന്ദാമംഗലം റൂട്ടിൽ മുരുക്കുംപാറയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. മാന്ദാമംഗലം നായാടിച്ചിറ ചവറാട്ടിൽ പരേതനായ ബാബുവിന്റെ മകൻ വിഷ്ണുവാണ് (23) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10നാണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ യുവാവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് നിർത്തിയിട്ടിരുന്ന ലോറിയുടെ പിറകിൽ ഇടിച്ചത്. നാട്ടുകാരെത്തി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി. മാതാവ്: ഗീതാലക്ഷ്മി. സഹോദരി: അശ്വതി.
ചാവക്കാട്: തിരുവത്ര ചെങ്കോട്ട നഗറിൽ മുസ്ലിംവീട്ടിൽ സുലൈമാൻ (63) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: തെൻസിയ, നെഫ്ല. ഖബറടക്കം ശനിയാഴ്ച ഒമ്പതിന് പുതിയറ പള്ളി ഖബർസ്ഥാനിൽ.
വടക്കേക്കാട്: കല്ലൂർ വീട്ടിപ്പറമ്പിൽ പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ അറക്കൽ ഖദീജ (80) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ, സൗദ. മരുമക്കൾ: റഹ്മാബി, എ.പി. കുഞ്ഞഹമ്മദ് ഹാജി (വടക്കേക്കാട് പഞ്ചായത്ത് മുൻ പ്രസിഡന്റ്).
വടക്കേക്കാട്: വട്ടംപാടം ഐ.സി.എ സ്കൂളിന് സമീപം കോപ്പന്റകായിൽ പരേതനായ മൊയ്തുണ്ണിയുടെയും നഫീസയുടെയും മകൻ ജമാലു (56) നിര്യാതനായി. വടക്കേക്കാട് സഹകരണ ബാങ്ക് ജീവനക്കാരനാണ്.ഭാര്യ: സൗദ. മക്കൾ: ബാസിത്, ബാനിഷ, വാജിദ്. മരുമകൻ: അഫാൻ.
പുന്നയൂർ: തെക്കെ പുന്നയൂർ കരണംകോട്ട് മൊയ്തുണ്ണി ഹാജിയുടെ മകൻ കുഞ്ഞിമോൻ ഹാജി (83) നിര്യാതനായി. ഭാര്യ: ആയിശാബി. മക്കൾ: നൗഷർ അലി (നാസി, ഖത്തർ), ഷിനിജ, സുഹറ. മരുമക്കൾ: നസീർ (അധ്യാപകൻ, ആനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ), കുഞ്ഞുമുഹമ്മദ് (ഖത്തർ), സൽമ.
പാലയ്ക്കൽ: ചെറുവത്തേരി വട്ടപ്പറമ്പിൽ പരേതനായ രാഘവൻ എഴുത്തച്ഛന്റെ മകൾ വിജയലക്ഷ്മി (66) നിര്യാതയായി. സഹോദരങ്ങൾ: ബാലഷൺമുഖം, അശോക് കുമാർ, വത്സലകുമാരി.
അണ്ടത്തോട്: തങ്ങൾപ്പടി ബീച്ച് റോഡിൽ പരേതനായ തട്ടകത്ത് കുഞ്ഞിമോന്റെ ഭാര്യ കുറുമ്പ (95) നിര്യാതയായി. മക്കൾ: ബാലൻ, ദാസൻ, കൃഷ്ണൻകുട്ടി, സരസു, ലീല. മരുമക്കൾ: പ്രേമ, ഗീത, ജീജ, ഗോപിനാഥ്, മോഹനൻ.
പഴയന്നൂർ: പുത്തിരിത്തറ ആച്ചാട്ടിൽ ശ്യാമള ദേവി (69) നിര്യാതയായി. ഭർത്താവ്: ഡോ. വേണുഗോപാൽ. മക്കൾ: കേശവദാസ്, ലക്ഷ്മിദേവി, ഡോ. ദീപ (അസോ. പ്രഫസർ, എം.സി.എ വിഭാഗം, നെഹ്റു കോളജ്, പാമ്പാടി). മരുമക്കൾ: വിദ്യ, സുധാകൃഷ്ണൻ, ജയചന്ദ്രൻ. സംസ്കാരം ശനിയാഴ്ച.