Obituary
തൃപ്രയാർ: പോട്ടയിൽ മോഹനെൻറ മകൻ മനോജ് റാം (കണ്ണൻ -22) നിര്യാതനായി. മാതാവ്: ജയന്തി. സഹോദരങ്ങൾ: മഞ്ജു മനു, മായ, ജിഷ്ണു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിൽ.
അമ്മാടം: വെങ്ങിണിശ്ശേരി അറക്കൽ മാധവ കൈമളുടേയും പരേതയായ കൈലാത്ത് ശാരദ എടോളമ്മയുടേയും മകൻ കൈലാത്ത് ശശിധരൻ (63) മുംബൈയിൽ നിര്യാതനായി. ഭാര്യ: ശാലിനി. മക്കൾ: കിരൺ, പരേതനായ കിഷോർ. സഹോദരങ്ങൾ: പരേതനായ ഭരതൻ, ശ്രീദേവി.
ഗുരുവായൂർ: കാരക്കാട് പരേതനായ കുഞ്ഞിമൊയ്തുവിെൻറ മകൻ തറയിലകായിൽ കുഞ്ഞിമുഹമ്മദ് (68) നിര്യാതനായി. മക്കൾ: മുനീർ, മൻസൂർ, ഷക്കീല, മുംതാസ്. മരുമക്കൾ: ഷഫീഖ്, മജീദ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് അങ്ങാടിത്താഴം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഏങ്ങണ്ടിയൂർ: ശ്രീനാരായണ സ്കൂളിന് കിഴക്ക് പണിക്കശ്ശേരി പരേതനായ ഗംഗാധരെൻറ മകൻ രാജേഷ് (50) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: കനക. സഹോദരൻ: ബിനോയ് (ഗോവ).
എരുമപ്പെട്ടി: എലിക്കോടൻ പറമ്പിൽ വീട്ടിൽ പരേതനായ തേവെൻറ മകൻ ദാസൻ (58) നിര്യാതനായി. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: കൃഷ്ണപ്രിയ, അരുൺ. മാതാവ്: അമ്മാളു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പള്ളം ശാന്തിതീരം ശ്മശാനത്തിൽ.
പെരിങ്ങോട്ടുകര: വടക്കുംമുറി കാഞ്ഞിരചുവട് ക്ഷേത്രത്തിന് സമീപം വേളേക്കാട്ട് കൃഷ്ണെൻറ ഭാര്യ പുഷ്പാവതി (86) നിര്യാതയായി. മക്കൾ: കോമളവല്ലി, ഗുണസിങ് (താന്ന്യം പഞ്ചായത്തംഗം), വിജയകുമാരി, ലളിതാഭായ്. മരുമക്കൾ: ശ്രീജ, മോഹൻലാൽ, നന്ദൻ, പരേതനായ ശ്രീധരൻ.
നെല്ലിക്കുന്ന്: മുട്ടിക്കല്‍ പരേതനായ കൊച്ചപ്പെൻറ ഭാര്യ സിസിലി (86) നിര്യാതയായി. മക്കള്‍: ബേബി, സണ്ണി, മോളി, റോസി, ഷീബ. മരുമക്കള്‍: ജോസഫ്, ശാമു, ബാബു, റെജി, പരേതയായ ജെയ്സി.
മതിലകം: പള്ളിവളവ് വടക്ക് സിറിയൻ ചർച്ചിന് സമീപം ഇലഞ്ഞിക്കൽ പരേതനായ തോമസിെൻറ മകൻ വിൻസെൻറ് (51) നിര്യാതനായി. മാതാവ്: പരേതയായ ത്രേസ്യാമ്മ. ഭാര്യ: സിനി. മക്കൾ: നിമ, നിവി. സഹോദരങ്ങൾ: ജോൺ, സബേത്ത്, ലില്ലി, ആനി, ലൂസി, ബേബി, സിസ്റ്റർ മേരി (ഇറ്റലി).
മതിലകം: പുന്നക്കബസാർ കണ്ടകത്ത് പരേതനായ അബ്ദുറഹിമാെൻറ ഭാര്യ ഹാജറ (61) നിര്യാതയായി. മക്കൾ: അഷറഫ് (മസ്ക്കത്ത്), ബഷീർ (കെ.ടി. ട്രേഡേഴ്സ്, പുതിയകാവ്), സുനീറ, ആരിഫ. മരുമക്കൾ: അബൂബക്കർ, സമദ് (സൗദി), റംലത്ത്, ശരീഫ.
മണ്ണുത്തി: മമ്മിയൂര്‍ പനയ്ക്കല്‍ ലാസര്‍ മാസ്റ്ററുടെ മകന് ജോർജ് പനയ്ക്കല്‍ (65) നിര്യാതനായി. ഭാര്യ: റെന്നി ജോർജ്. മകന്: റിജോ ജോർജ്.
ചാവക്കാട്: മണത്തല ബീച്ച് പരേതനായ ഹാജിയാരകത്ത് അബ്ദുൽ ഖാദറിെൻറ മകൻ എച്ച്.എ. ഹൈദരലി (63) നിര്യാതനായി. ഭാര്യ: മുഫില. മക്കൾ: ബുർഹാനുദ്ദീൻ, ഹിബ.
പുത്തൻചിറ: പിണ്ടാണി പരേതനായ പാടത്ത് പറമ്പിൽ മുഹമ്മദിെൻറ ഭാര്യ റാബിയ (68) നിര്യാതയായി. മക്കൾ: സുൽഫിക്കർ, ജിൻസി, പരേതനായ റാഫി. മരുമക്കൾ: സുബൈദ, ഷക്കില, ജമാൽ.