തൃശൂർ: ദേവമാത െപ്രാവിൻഷ്യൽ അംഗം ഫാ. ആൻറണി കുറ്റിക്കാട്ട് (72) നിര്യാതനായി. ഇരിങ്ങാലക്കുട രൂപതയിൽ മേട്ടിപ്പാടം ഇടവക കുറ്റിക്കാട്ട് പരേതരായ ദേവസി-റോസ ദമ്പതികളുടെ മകനാണ്. 1976ലാണ് പുരോഹിതനായി അഭിഷിക്തനായത്. കോളജ് അധ്യാപകൻ, ബർസാർ, ഹോസ്റ്റൽ വാർഡൻ, ഡയറക്ടർ ഓഫ് സി.എസ്.എ, വികാരി, അസി. വികാരി, സെൻറ് അലോഷ്യസ് ബോർഡിങ് ഡയറക്ടർ, വൊക്കേഷൻ പ്രമോട്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ‘സാഹിത്യ പരിഷത്’ സ്വർണ മെഡൽ ജേതാവ് കൂടിയാണ്. സഹോദരങ്ങൾ: വർഗീസ്, പരേതരായ ദേവസി, ത്രേസ്യ, ജോസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 2.30ന് സെൻറ് മേരീസ് ആശ്രമ ദേവാലയ സെമിത്തേരിയിൽ.