തൃശൂർ: തൃശൂർ അതിരൂപതയിലെ വൈദികൻ ഫാ. ജോണി ആൻറണി പറേക്കാട്ട് (69) അന്തരിച്ചു. ചേറൂർ ആബാ ധ്യാനകേന്ദ്രത്തിൽ കുമ്പസാരക്കാരനായി വിശ്രമജീവിതം നയിക്കുകയായിരുന്നു. പാറേക്കാട്ട് പരേതരായ ആൻറണി-അന്നം ദമ്പതികളുടെ മകനാണ്. 1981 ഡിസംബർ 20ന് ബിഷപ് ജോസഫ് കുണ്ടുകുളത്തിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു. പാലയൂർ, തൃശൂർ ലൂർദ് കത്തീഡ്രൽ എന്നീ പള്ളികളിൽ അസി. വികാരിയായിരുന്നു. തൃശൂർ സെൻറ് ആൻസ്, ആമ്പക്കാട് എന്നീ ഇടവകകളിൽ ആക്ടിങ് വികാരിയായും നടത്തറ, മരിയാപുരം, കാഞ്ഞാണി, ഏങ്ങണ്ടിയൂർ, പല്ലിശേരി, നന്തിപുലം, നന്തിപുലം നോർത്ത്, ചേലക്കര (ഫൊറോന വികാരി), പരക്കാട്, പുറനാട്ടുകര, പെരിങ്ങോട്ടുകര, നെന്മണിക്കര, ഒല്ലൂക്കര ഇടവകകളിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. സി.എൽ.സി, കെ.സി.വൈ.എം, കാത്തലിക് യൂനിയൻ എന്നീ സംഘടനകളുടെ അതിരൂപത അസി. ഡയറക്ടറായും ഡയക്ടറായും പ്രവർത്തിച്ചു. സഹോദരങ്ങൾ: തോമസ്, മറിയം, ലില്ലിക്കുട്ടി, സി. ലിസി, പരേതരായ പൗലോസ്, വറീത്.
തിങ്കളാഴ്ച രാവിലെ 10ന് മാള പള്ളിപ്പുറത്തെ സഹോദരൻ തോമസിെൻറ വസതിയിൽ പൊതുദർശനത്തിന് വെക്കും. ഉച്ചക്ക് 2.30ന് മാള സ്റ്റാൻസ്ലാവൂസ് ഫൊറോന ദേവാലയത്തിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിെൻറ മുഖ്യകാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.