തൃശൂർ: തൃശൂർ അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. ഫ്രാൻസിസ് കരിപ്പേരി (83) നിര്യാതനായി. പറപ്പൂക്കരയിലെ പരേതരായ ഔസേപ്പ്–ഏല്യ ദമ്പതികളുടെ മകനാണ്. തൃശൂർ മൈനർ സെമിനാരി, ആലുവ സെൻറ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിലെ വൈദികപരിശീലനം പൂർത്തിയാക്കിയശേഷം 1964 മാർച്ച് 11ന് വൈദികപട്ടം സ്വീകരിച്ചു. പരിയാരം ഇടവകയിൽ സഹവികാരിയായും പുലക്കാട്ടുകര ഇടവകയിൽ നടത്തുവികാരിയായും കല്ലൂർ പടിഞ്ഞാറ്, പാലക്കൽ, അയ്യന്തോൾ, അത്താണി, വെളപ്പായ, കണ്ണംകുളങ്ങര, നെടുപുഴ, ചെവ്വൂർ, പുറനാട്ടുകര, കൂനംമൂച്ചി, വരാക്കര, പൂത്തറക്കൽ, പാലാഴി, ചാഴൂർ എന്നിവിടങ്ങളിൽ വികാരിയായും സെൻറ് തോമസ് കോളജ് ഹോസ്റ്റൽ വാർഡനായും കരിസ്മാറ്റിക് പ്രസ്ഥാന ഡയറക്ടറായും പഴുവിൽ സെൻറ് മേരീസ് ധ്യാനകേന്ദ്ര സഹായിയായും സെൻറ് തോമസ് കോളജ് പ്രഫസർ, വൈദികസമിതി സെക്രട്ടറി, പാസ്റ്ററൽ കൗൺസിൽ അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എഴുത്തുകാരനും ഗാനരചയിതാവും കൂടിയാണ്. സഹോദരങ്ങൾ: േത്രസ്യ, പരേതരായ റപ്പായി, ലാസർ.
മൃതദേഹം വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 8.30വരെ തൃശൂർ സെൻറ് ജോസഫ്സ് വൈദികമന്ദിരത്തിലും 9.30 മുതൽ 10.30വരെ മുളങ്ങ് സെൻറ് ഫ്രാൻസിസ് സേവ്യർ പള്ളിയിലും പിന്നീട് 1.45വരെ മുളങ്ങിലെ ജ്യേഷ്ഠ സഹോദരെൻറ മകൻ റാഫിയടെ വീട്ടിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം 2.30ന് പറപ്പൂക്കര ദൈവാലയ സെമിത്തേരിയിൽ.