കൊടുങ്ങല്ലൂർ: സാമൂഹിക പ്രവർത്തകൻ ശാന്തിപുരം ഉള്ളാമ്പുഴ പരേതനായ അബ്ദുവിന്റെ മകൻ യു.എ. മുഹമ്മദലി (74) നിര്യാതനായി. തൃശൂർ എൻജിനീയറിങ് കോളജിലും ഷാർജ ഡിഫൻസ് സർവിസിലും ഉദ്യോഗസ്ഥനായിരുന്നു.
വിദ്യാഭ്യാസ-തൊഴിൽ മേഖലയിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ഗൈഡായി പ്രദേശത്തെ അനൗദ്യോഗിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുകയായിരുന്നു.
കോൺഗ്രസ് പ്രവർത്തകനാണ്. ശാന്തിപുരം മദ്യശാലാ വിരുദ്ധ സമിതി ജനറൽ സെക്രട്ടറി, പി.എ. സെയ്തുമുഹമ്മദ് അനുസ്മരണ സമിതി സെക്രട്ടറി, മദ്യനിരോധനസമിതി താലൂക്ക് ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
അവിവാഹിതനാണ്. മാതാവ്: പരേതയായ കദീജ. സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ (റിട്ട. ഹെഡ് ക്ലർക്ക്, പഞ്ചായത്ത് വകുപ്പ്), ഡോ. കുഞ്ഞുമൊയ്തീൻ (റിട്ട. ലെക്ചറർ, ഗവ. എൻജിനീയറിങ് കോളജ്, തൃശൂർ), ഐഷാബി അബ്ബാസ്, പരേതയായ ഫാത്തിമ്മാബി സിയാവുദ്ദീൻ. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ പള്ളി നട സാഹിബ്ബിന്റെ പള്ളി ഖബർസ്ഥാനിൽ.