മാള: കോൺഗ്രസ് നേതാവ് പുത്തൻചിറ വെള്ളൂർ വാഴവളപ്പിൽ വേലായുധൻ (77) നിര്യാതനായി. വെള്ളാംകല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, മുൻ ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം, ഡി.സി.സി അംഗം എന്നിങ്ങനെ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ബീന. മക്കൾ: പ്രശാന്ത്, ശാലിനി. മരുമക്കൾ: ദീപ്തി, റെജിൻ (കുവൈത്ത്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന്.