കൊടുങ്ങല്ലുർ: കൊടുങ്ങല്ലൂരിലെ വ്യാപാര പ്രമുഖനായിരുന്ന കുഴികണ്ടത്തിൽ കെ.കെ. അബ്ദുവിന്റെ മകൻ നവാസ് എന്ന കെ.എ. ഷാനവാസ് (52) നിര്യാതനായി. ശനിയാഴ്ച അതിരാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കൊടുങ്ങല്ലൂർ വടക്കേനടയിലെ ഷാലിമാർ സ്ഥാപനങ്ങളുടെ ഉടമയും ബിസിനസ് രംഗത്തെ സൗമ്യ സാന്നിധ്യവും സഹൃദയനുമായിരുന്നു. ജീവകാരുണ്യ, സാമൂഹ്യ സംഘടനകളിൽ പങ്കാളിയും നൻമ നിറഞ്ഞ വ്യക്തിത്വത്തിന് ഉടമയുമാണ്.
മാതാവ്: പരേതയായ ബീവി കുഞ്ഞി. ഭാര്യ: എറിയാട് പടിയത്ത് അമീന്റെ മകൾ സുബി. മക്കൾ: നാസിം നിഹാൽ (വിദ്യാർഥി, ലണ്ടൻ), നിയാ ഷാനവാസ് (പ്ലസ് ടു വിദ്യാർഥിനി). സഹോദരങ്ങൾ: കെ.എ ബഷീർ, കെ.എ. നാസർ, കെ.എ. നൗഷാദ് (മൂവരും ബിസിനസ്), ഐശു, ജമീല, സെക്കീന, ഹസീന. മയ്യിത്ത് കോതപറമ്പ് സെന്ററിന് കിഴക്ക് ഭാഗത്തുള്ള സഹോദരൻ നാസറിന്റെ വസതിയിൽ. ഖബറടക്കം ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കോതപറമ്പ് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.