ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം മുൻ ഭരണസമിതി അംഗവും സാമൂഹിക-സാംസ്കാരിക മേഖലകളിലെ സജീവ സാന്നിധ്യവുമായിരുന്ന എടതിരിഞ്ഞി കണ്ടേങ്കാട്ടിൽ ഭരതൻ (77) നിര്യാതനായി.
ദീർഘകാലം പ്രവാസിയായിരുന്ന ഭരതൻ സി.പി.എം എടതിരിഞ്ഞി സെന്റർ ബ്രാഞ്ച് കമ്മിറ്റി അംഗം, എടതിരിഞ്ഞി ഹിന്ദു ധർമപ്രകാശിനി സമാജം മുൻ പ്രസിഡന്റ്, എച്ച്.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, ഇരിങ്ങാലക്കുട എസ്. എൻ ക്ലബ് സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷ. മക്കള്: രതീഷ്, റിതേഷ്, രോഷ്നി. മരുമകന്: റോഷ് മോഹൻ.