Obituary
കുരിയച്ചിറ: റോഡിന് കുറുകെ കടക്കുന്നതിനിടെ കാറിടിച്ച് അജ്ഞാത സ്ത്രീ മരിച്ചു. 60 വയസ്സ് തോന്നിക്കുന്ന നാടോടി സ്ത്രീയാണ് മരിച്ചത്. കുരിയച്ചിറ പെട്രോൾ ബങ്കിന് മുൻവശത്താണ് അപകടം. മൃതദേഹം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.
ചേരുംകുഴി: മുരിക്കുംകുണ്ട് പുലിയളയ്ക്കല് ചാക്കോ (പാപ്പച്ചന് - 84) നിര്യാതനായി. ഭാര്യ: പരേതയായ എല്‍സമ്മ. മക്കള്‍: വത്സമ്മ, ഷീല, ലിസി, ജെയ്സണ്‍ (നടത്തറ ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ്), ജാന്‍സി. മരുമക്കള്‍: ആന്റണി, ഷാജു, സാജന്, നിഷ, ബിനോയ്.
അരിമ്പൂർ: പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ വയോധിക മരിച്ചു. വെളുത്തൂർ സനൽ നഗറിൽ നായരുശ്ശേരി കുട്ടിമോന്റെ ഭാര്യ സരോജിനിയാണ് (78) മരിച്ചത്. മക്കൾ: അശോകൻ, ഉണ്ണികൃഷ്ണൻ, രത്നാകരൻ, കോമള. മരുമക്കൾ: ജയ, മിനി, ധന്യ.
ചെറുതുരുത്തി: സംസ്ഥാന പാതയിൽ വെട്ടിക്കാട്ടിരി കലാമണ്ഡലത്തിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സഹയാത്രികൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എരുമപ്പെട്ടി ചിറ്റണ്ട മങ്കാത്ത് വീട്ടിൽ രാജുവിന്റെ മകൻ സജുവാണ് (18) മരിച്ചത്. സുഹൃത്ത് ചെരുവിൽ മൊയ്തുണ്ണിയുടെ മകൻ മുബാറക് (16) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.ബുധനാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. ചെറുതുരുത്തിയിലെ സുഹൃത്തിനെ കാണാൻ ബൈക്കിൽ പോവുകയായിരുന്നു സംഘം. കലാമണ്ഡലം വെട്ടിക്കാട്ടിരിയിൽവെച്ച് മുന്നിൽ പോയിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബസിൽ തട്ടിയാണ് നിലത്ത് വീണത്. വടക്കാഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെറുതുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മാതാവ്: സന്ധ്യ. സഹോദരൻ: ആകാശ്.
അരിമ്പൂർ: കൈപ്പിള്ളി ചേമ്പോത്ത് സി.സി. ബാലൻ (51) കോവിഡ് ബാധിച്ച് മരിച്ചു. കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റാണ്. രോഗം ബാധിച്ചതിനെ തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: റോഷൻ. മകൾ: ശിവനയന.
തിരുവില്വാമല: കുത്താമ്പുള്ളി കാട്ടുമൂച്ചിക്കൽ വീട്ടിൽ ജയഗോവിന്ദന്റെ (ബാബു) ഭാര്യ കെ.എം. ഗീത (63) നിര്യാതയായി. മക്കൾ: കെ.എം. അനൂപ് (ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ്, പാലക്കാട്), അരുൺ എഴുത്തച്ഛൻ (ചീഫ് റിപ്പോർട്ടർ, മലയാള മനോരമ തൃശൂർ). മരുമകൾ: എം.കെ. ഷീജ.
കാട്ടൂർ: നെടുമ്പുര ഈഴുവൻപറമ്പിൽ ചന്ദ്രൻ (70) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: സ്മിത, അഞ്ജലി, അഖില. മരുമക്കൾ: വിനയൻ, ബൈജു, ശ്രീനാഥ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.
കയ്പമംഗലം: മൂന്നുപീടിക ബീച്ച് റോഡ് ദേവമംഗലം റോഡിൽ കോഴിപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം എടശ്ശേരി പരേതനായ കരുണാകരന്റെ മകൻ ഗോപി (63) നിര്യാതനായി. ഭാര്യ: രമാദേവി. മക്കൾ: സജിത്ത്, ബിജിത്.
ഏനാമാക്കൽ: സെന്റ് ജോസഫ് ഹൈസ്കൂളിലെ റിട്ട. അധ്യാപകൻ ചക്കാലയ്ക്കൽ കൊച്ചു ദേവസി (85) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഏനാമാക്കൽ പരിശുദ്ധ കർമല മാതാവിൻ പള്ളി സെമിത്തേരിയിൽ.
ആമ്പല്ലൂര്‍: ചെങ്ങാലൂര്‍ അയ്യഞ്ചിറ പരേതനായ രാമന്റെ മകന് ശ്രീധരന് (77) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ശ്രീശന്, ശ്രീകാന്ത്, ശ്രീജിത്ത്. മരുമക്കള്‍: നവ്യ, കവിത, ഗ്രീഷ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പില്‍.
ഗുരുവായൂർ: കോട്ടപ്പടി ചിറ്റിലപ്പിള്ളി പരേതനായ ചാക്കുവിന്റെ ഭാര്യ മേരി (88) നിര്യാതയായി. മക്കൾ: റപ്പായി, അൽഫോൺസ, ലാസർ, റോസി, ബീന, പരേതനായ ജോസ്. മരുമക്കൾ: ലിസി, ജോയ്, എൽസി, ബീന, ഡേവിസ്, നോബിൾ.