Obituary
അണ്ടത്തോട്: കങ്കാടിയിൽ അഷറഫ് (60) നിര്യാതനായി. പിതാവ്: പരേതനായ ബാപ്പുട്ടി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: സമിത. മക്കൾ: അനസ്, ഷംസിയ, ഷിജില. മരുമക്കൾ: ബാദ്ഷ, നൗഷാദ്, തസ്നി.
ചേർപ്പ്: പെരുമ്പിള്ളിശ്ശേരിയിൽ മധ്യവയസ്കൻ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. പാലിയത്താഴത്ത് ഉസ്മാന്റെ മകനും എല്ലോറ ആർട്സ് ഉടമയുമായ റഷീദാണ് (53) മരിച്ചത്. ബുധനാഴ്ച രാവിലെ ആറോടെ പ്രഭാത സവാരിക്ക് ഇറങ്ങിയതാണ്. പെരുമ്പിള്ളിശ്ശേരി സർക്കാർ ഹൈസ്കൂളിനടുത്താണ് കുഴഞ്ഞുവീണത്. സ്ഥലത്തുണ്ടായിരുന്ന യാത്രക്കാരൻ ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡി.സി.സി അംഗം, കോൺഗ്രസ് ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറി, ചേർപ്പ് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഹസീന. മക്കൾ: നവാസ്, ബീനാസ്, അൻസിൽ.
കൊടകര: ദേശീയപാതയില്‍ നെല്ലായിക്കടുത്ത് കൊളത്തൂരില്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. മേലൂര്‍ മാനാടന്‍ വീട്ടില്‍ ഔസേഫാണ് (84) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. നെല്ലായിയിലെ മകളുടെ വീട്ടില്‍നിന്ന് മേലൂരിലേക്ക് പോയ ഔസേഫിന്റെ സ്കൂട്ടറില്‍ ട്രെയിലർ ലോറി ഇടിക്കുകയായിരുന്നു. കൊടകര പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: ഏല്യക്കുട്ടി. മക്കള്‍: പൗലോസ്, ലിസി. മരുമക്കള്‍: മേഴ്സി, ജോണ്സന്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മേലൂർ സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.
പട്ടിക്കാട്: പൊള്ളലേറ്റ് ചികിത്സയിലിരുന്ന പന്നിഫാം ഉടമ മരിച്ചു. വിയ്യൂര്‍ പെരിങ്ങണ്ടുക്കാരന് വീട്ടില്‍ ബാലകൃഷ്ണന് (54) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു പന്നിഫാം ഉടമ തൊട്ടിപ്പാള്‍ പുളിക്കല്‍ വീട്ടില്‍ സുരേന്ദ്രനെ (61) പീച്ചി പൊലീസ് അറസ്റ്റ് ചെയ്ത്തു. ഇയാള്‍ റിമാൻഡിലാണ്. സുരേന്ദ്രന്റെ ഫാമില്‍നിന്ന് എഴ് പന്നികളെ കാണാതായതിന് പിന്നില്‍ ബാലകൃഷ്ണനാണ് എന്ന സംശയമാണ് വധശ്രമത്തിന് കാരണമെന്ന് പീച്ചി പൊലീസ് പറയുന്നു.
ചാവക്കാട്: കടപ്പുറം ആശുപത്രി സ്റ്റോപ്പിനു സമീപം പരേതനായ കറുപ്പം വീട്ടിൽ സെയ്തു മുഹമ്മദിന്റെ ഭാര്യ ബീപാത്തു (70) നിര്യാതയായി. മക്കൾ: ദൈന, താഹിറ. മരുമക്കൾ: നാസർ (പൊന്നാനി) നാസർ (മുനക്കകടവ്).
വെട്ടുകാട്: നടുവത്താട്ടിൽ വീട്ടിൽ പരേതനായ ബാലകുറുപ്പിന്റെ ഭാര്യ കല്യാണിയമ്മ (74) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, രേണുക. മരുമക്കൾ: രാജേശ്വരി, ഗോപകുമാർ. സംസ്കാരം ബുധനാഴ്ച 11ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
ചാവക്കാട്: തിരുവത്ര ചീനിച്ചുവട് ഉണ്ണിച്ചെക്കൻ വീട്ടിൽ നൂർ മുഹമ്മദ് ഹാജി (75) നിര്യാതനായി. മുസ്ലിം ലീഗ് പ്രാദേശിക നേതാവാണ്. ഭാര്യ: മെഹർബാൻ.
മാള: അണ്ണല്ലൂർ തൃക്കാശ്ശേരി രാജന്റെ ഭാര്യ മല്ലിക (57) നിര്യാതയായി. മക്കൾ: രജിത്, രജീഷ്. മരുമക്കൾ: നേഹ, രജിത്.
കടപ്പുറം: അഞ്ചങ്ങാടി മൂസ റോഡിൽ താമസിക്കുന്ന പരേതനായ മൊയ്തീൻ കുഞ്ഞിയുടെ മകൻ ചിന്നക്കൽ ഷാഹുൽ ഹമീദ് (49) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റമീന, തസ്ലീമ, ശമീമ, മിസ്റിയ. മരുമക്കൾ: മുസ്തഫ, നവാസ്.
മാള: പരന്നാട്ടുകുന്ന് പാറേക്കാട്ട് ദേവസ്സിയുടെ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: സോഫി, ആഞ്ചല, വത്സ, ജോയ്, ഡേവീസ്. മരുമക്കൾ: വർഗീസ്, പോളി, ജോസ്, സുമിത, ആൻസി.
കോയമ്പത്തൂർ: കോയമ്പത്തൂർ നിത്യ പാരഡൈസിൽ ഡോ. വി. രാജലക്ഷ്മി (82) നിര്യാതയായി. പരപ്പനങ്ങാടി വള്ളിയിൽ തറവാട്ടിലെ അംഗമാണ്. ഭർത്താവ്: പരേതനായ സി. ചന്ദ്രശേഖർ. മകൾ: നിതാ ചന്ദ്രശേഖർ.
മുല്ലക്കര: കോട്ടപ്പറമ്പിൽ നാഗന്റെ മകൻ ചന്ദ്രൻ (76) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ശിവരാമൻ, അനന്തകുമാർ, ഗീത. മരുമക്കൾ: രതി, മിനി, ബിജു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.