ചാവക്കാട്: ആന്റോ സൗണ്ട് സ്ഥാപകനും പാലയൂർ മുട്ടത്ത് ലാസറിന്റെ മകനുമായ ആന്റോ (81) നിര്യാതനായി. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ചാവക്കാട് മേഖല മുൻ പ്രസിഡന്റാണ്.
ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം അപൂർവമായിരുന്ന 1961ലാണ് ആന്റോ ഇത് ആരംഭിച്ചത്. പിന്നീട് 16 എം.എം സിനിമാ പ്രദർശനം വരെയുള്ള മേഖലയിൽ വളർന്നു. ആധുനിക എൽ.ഇ.ഡി സംവിധാനം കണ്ടെത്തുന്നതിനു മുമ്പ് ഈ രംഗത്ത് സ്വന്തമായ കണ്ടെത്തലുകൾ നടത്തി പുരസ്കാരങ്ങൾ നേടി.
ഭാര്യ: പരേതയായ മേരി. മക്കൾ: ഷാജു (എ വൺ), റെജു (എം.ആർ പാലയൂർ), സജി (റെന്റൽ), ബിജു (പ്രസിഡൻറ്, മർച്ചന്റ്സ് അസോസിയേഷൻ പാലയൂർ-മാമാ ബസാർ യൂനിറ്റ്), ഷീജ. മരുമക്കൾ: ഷീന, ലിസി, റീമ, ജിംസി, പരേതനായ വിൻസന്റ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പാലയൂർ മാർതോമ മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിൽ.