Obituary
കൊടകര: കിഴക്കേ കോടാലി വിരുത്തിപറമ്പില്‍ ശ്രീധരന് (82) നിര്യാതനായി. ലിപ്റ്റന്‍ ഇന്ത്യ ലിമിറ്റഡ് മുന്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: നിത, മനോജ്. മരുമക്കള്‍: ബിജു, ഡോ. മിനി. സഹോദരങ്ങൾ: ഫോട്ടോഗ്രാഫര്‍ ജനാര്ദനന് മോണോലിസ, മറ്റത്തൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പരേതനായ വി.കെ. പ്രഭാകരന്.
ഗുരുവായൂര്‍: തൈക്കാട് പള്ളിറോഡിന് സമീപം പരേതനായ അമ്പലത്ത് വീട്ടില്‍ അബ്ദുല്ല മുസ്ലിയാരുടെ മകള്‍ പാത്തുകുഞ്ഞി (84) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൈക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
മാള: സുമനസ്സുകളുടെ കാരുണ്യത്തിന് കാത്തുനിൽക്കാതെ അഞ്ജു യാത്രയായി. മാള വടമ അറപ്പാട്ട് വീട്ടിൽ അയ്യപ്പന്റെ മകൾ അഞ്ജുവാണ് (23) മരിച്ചത്. അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതര രോഗം ബാധിച്ച് ചികിത്സയിലായിരുന്നു. കിടപ്പാടം പണയം വെച്ചും കടംവാങ്ങിയും ലക്ഷങ്ങൾ ചെലവഴിച്ച് ചികിത്സ നടത്തിയെങ്കിലും ഫലമില്ലാത്തതിനാൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തുക കണ്ടെത്താൻ ചികിത്സസഹായ സമിതി രൂപവത്കരിച്ചിരുന്നു. ഇതിനിെടയാണ് മരണം. തമിഴ്നാട്ടിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സജിനി. സഹോദരൻ: ആകാശ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വടമയിലെ വീട്ടുവളപ്പിൽ.
മേത്തല: എറണാകുളം ജില്ലയിലെ വടക്കേക്കരയിൽനിന്ന് കാണാതായ യുവാവിനെ കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേക്കര മടപ്ലാതുരുത്തിൽ തൈക്കൂട്ടത്തിൽ മുരളിയുടെ മകൻ ഗോകുൽ കൃഷ്ണയാണ് (22) മരിച്ചത്.ചൊവ്വാഴ്ച രാവിലെ കാണാതായ ഇയാളുടെ ബൈക്ക് കോട്ടപ്പുറം മൂത്തകുന്നം പാലത്തിന് മുകളിൽ കണ്ടതിനെ തുടർന്ന് പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച പുഴയിൽനിന്ന് കടലിലേക്ക് ഒഴുകുന്ന നിലയിലാണ് മൃതദേഹം കണ്ടത്. അഴീക്കോട് തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ കരയിലെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി.
മേത്തല: എറണാകുളം ജില്ലയിലെ വടക്കേക്കരയിൽനിന്ന് കാണാതായ യുവാവിനെ കോട്ടപ്പുറം കാഞ്ഞിരപ്പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കേക്കര മടപ്ലാതുരുത്തിൽ തൈക്കൂട്ടത്തിൽ മുരളിയുടെ മകൻ ഗോകുൽ കൃഷ്ണയാണ് (22) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ കാണാതായ ഇയാളുടെ ബൈക്ക് കോട്ടപ്പുറം മൂത്തകുന്നം പാലത്തിന് മുകളിൽ കണ്ടതിനെ തുടർന്ന് പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. ബുധനാഴ്ച പുഴയിൽനിന്ന് കടലിലേക്ക് ഒഴുകുന്ന നിലയിലാണ് മൃതദേഹം കണ്ടത്. അഴീക്കോട് തീരദേശ പൊലീസിന്റെ നേതൃത്വത്തിൽ കരയിലെത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി.
തിരുവില്വാമല: പരപ്പിൽ അബ്ദുസ്സമദ് (61) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: സമീറ, കുഞ്ഞുമൊയ്തു, ഷക്കീർ ഹുസൈൻ. മരുമക്കൾ: അബ്ദുല്ലത്തീഫ്, റിസ്വാന, സുഫീറ.
ചേർപ്പ്: കാട്ടുങ്ങച്ചിറ വാക്കേപറമ്പിൽ ഷേക്ക് പരീതിന്റെ മകൻ അബ്ദുറഹീം (61) പല്ലിശ്ശേരി ചിറ്റേങ്ങരയിൽ നിര്യാതനായി. മക്കൾ: നൗഷാദ്, നബില, നബിൻ ഷാ. മരുമകൻ: ഷെമീർ.
മാള: മാള പള്ളിപ്പുറം പരേതനായ പയ്യപ്പിള്ളി സേവ്യറിന്റ ഭാര്യ റോസി (84) നിര്യാതയായി. മക്കൾ: സിജോ, ജിജോ. മരുമക്കൾ: ലിജോ, ജോസ്നി.
പുത്തൻചിറ: കണ്ണികുളങ്ങര ഗാന്ധിനഗർ വട്ടേക്കാട്ടുപറമ്പിൽ വി.കെ. രാജൻ (74) നിര്യാതനായി. മുൻകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. മക്കൾ: സജീഷ്, സജിത. മരുമക്കൾ: ഷൈജു, സജ.
വെള്ളിക്കുളങ്ങര: മാവിന്‍ചുവട് ചാലനാട്ടില് ഹമീദ് (77) നിര്യാതനായി. ഭാര്യ: സൈത്തൂന്‍. മക്കള്‍: സിജി, സക്കീര്‍, സീന. മരുമക്കള്‍: ലത്തീഫ്, നോക്സി, ഷാഹുല്‍ഹമീദ്.
കൊടുങ്ങല്ലൂർ: റിട്ട. കൃഷി അസിസ്റ്റന്റ് ലോകമലേശ്വരം നോർത്ത് മൈത്രി ലൈനിൽ പറമ്പത്ത്കണ്ടി ഹൈദ്രോസിന്റെ മകൻ അബ്ദുൽ റഷീദ് (84) നിര്യാതനായി. സാമൂഹിക പ്രവർത്തകനും കോതപറമ്പ് അഗ്രിഹോർട്ടി നഴ്സറി ഉടമയുമായിരുന്നു. എം.എസ്.എസ് ഇടുക്കി ജില്ല പ്രസിഡന്റ്, കേരകർഷക സംഘം തൃശൂർ ജില്ല ജോ. സെക്രട്ടറി, കോതപറമ്പ് മഹല്ല് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ്, മഹല്ല് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യമാർ: ഹലീമ, പരേതയായ സൈനബ. മക്കൾ: ഷിഹാബുദ്ദീൻ (ഷീബു - ബംഗളൂരു), റസിയ. മരുമക്കൾ: സാറു, നെടുംതാഴത്ത് അബ്ദുൽ അസീസ്.
നടത്തറ: കൊഴുക്കുള്ളി തോപ്പില്‍ പരേതനായ വേലായുധന്റെ മകന് സുബ്രഹ്മണ്യന് (62) നിര്യാതനായി. ഭാര്യ: അല്ലി. മക്കള്‍: അനീഷ്, അനൂപ്. മരുമകള്‍: ആതിര.
മാള: കുണ്ടൂർ തളിയനായത്ത് ദേവസി (65) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ടിന്റോ, ടിൻസി. മരുമക്കൾ: ജിസ്മി, റിജോ.