Obituary
കുനിശ്ശേരി: കണിയാർക്കോട്ടിൽ പരേതനായ പഴണെൻറ ഭാര്യ ലക്ഷ്മി അമ്മ (75) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, മണികണ്ഠൻ, ശിവൻ, ദേവി, ബിനു. മരുമക്കൾ: ചന്ദ്രിക, ശ്രീദേവി, മോഹനൻ, രാജേഷ്.
ആനക്കര: കുറ്റിപ്പാല ചിറ്റഴികുന്ന് കൊല്ലത്തുപറമ്പില്‍ അയ്യപ്പെൻറ ഭാര്യ നളിനി (54) നിര്യാതയായി. മക്കൾ: വിജിൽ, വിമൽ, വീണ. മരുമകൻ: തുഷാർ.
എരിമയൂർ: ചേരാനാട് തേനൂർ വീട്ടിൽ കൃഷ്ണൻകുട്ടി (69) നിര്യാതനായി. മക്കൾ: ബാബു, ഗിരീഷ്, സതീഷ്. മരുമക്കൾ: പ്രസീജ, സ്മിത, ബിൻസി.
ആലത്തൂർ: കോർട്ട് റോഡ് വാനൂർ റോഡ് ജങ്ഷനിലെ വെട്ടം ഇലക്ട്രിക് ഷോപ്പ് ഉടമ ആലത്തൂർ വെങ്ങന്നൂർ കാടാംക്കോട്ട് ജാൻഷ കോട്ടേജിൽ ശൈഖ് ദാവൂദ് (62) നിര്യാതനായി. പിതാവ്: പരേതനായ ഇസ്മായിൽ (സി.എ.കെ). മാതാവ്: പരേതയായ ബീഫാത്തിമ. ഭാര്യ: നൂർജഹാൻ. മകൻ: ജാൻഷ. സഹോദരങ്ങൾ: നസി, ഖാജ ഹുസൈൻ, സൗദ, സിനി, മിനി.
ആനക്കര: കിഴക്കെ പിലാക്കാട്ടിരി കരുവാന്‍ പറമ്പില്‍ നാരായണന് (76) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: അനില്‍കുമാര്‍, അജിത് കുമാര്‍, അനിത, പരേതയായ അജിത. മരുമക്കള്‍: സ്നേഹലത, ശ്രീജ, പരേതനായ അശോകന്.
കൊല്ലങ്കോട്: നെന്മേനി പാതനാറയിൽ പരേതനായ കുഞ്ചെൻറ ഭാര്യ പാറു (88) നിര്യാതയായി.
ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് കിണാശ്ശേരി ചേറും കുടിയിൽ അപ്പു ഗുപ്തൻ (86) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി അമ്മാൾ. മക്കൾ: ബാലസുബ്രഹ്മണ്യൻ, രാമചന്ദ്രൻ, ശിവദാസൻ, ഹരികൃഷ്ണൻ. മരുമക്കൾ: രാജലക്ഷ്മി, ഗീത.
കോങ്ങാട്: ചെറായ പൊട്ടണി പള്ളിയാലിൽ ബീപാത്തുമ്മ (62) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി കോവിഡ് ബാധിച്ച് വീട്ടിൽ ചികിത്സയിലായിരുന്നു. ഭർത്താവ്: ബാപ്പുട്ടി. മക്കൾ: ലൈല, സലീന, അബ്ദുറഹ്മാൻ. മരുമകൾ: ഷംസീന.
മുണ്ടൂർ: അകത്തേത്തറ വടക്കേ മേലടം പരേതനായ ബാലഗോപാലെൻറ ഭാര്യ സത്യഭാമ (74) പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് പൊള്ളലേറ്റ ഇവരെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച പുലർച്ച രണ്ടരക്കാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ഷൊർണൂർ: പരേതരായ കവളപ്പാറ കൊട്ടാരം വിജയം നേത്യാരുടെയും പാണ്ടംപറമ്പത്ത് ത്രിവിക്രമൻ ഭട്ടതിരിപ്പാടിെൻറയും മകൾ ഗൗരി നേത്യാർ (85) നിര്യാതയായി. തൃപ്പൂണിത്തുറ കോവിലകത്ത് പരേതനായ രാമവർമ തമ്പുരാെൻറ ഭാര്യയാണ്. മക്കൾ: പ്രകാശ് വർമ, വിനോദ് വർമ. മരുമക്കൾ: ബിന്ദു, രതി.
കോങ്ങാട്: എഴക്കാട് ബംഗ്ലാവ് കുന്ന് വലിയോട്ടിൽ പരേതനായ മാധവെൻറ മകൻ വി.എം. അജിത്ത് (47) നിര്യാതനായി. മാതാവ്: മീനാക്ഷി. ഭാര്യ: സിന്ധു. മക്കൾ: സൗരവ്, സഞ്ജയ്. സഹോദരങ്ങൾ: മണികണ്ഠൻ, മധു, വിനോദ്.
കോട്ടായി: കീഴത്തുർ മഠത്തിൻപടി വീട്ടിൽ കണ്ണി (98) നിര്യാതനായി. മക്കൾ: ചിന്ന, ചാമി, തങ്കമണി. മരുമക്കൾ: പരേതനായ കണ്ണൻ, മാണിക്കൻ.