Obituary
പട്ടാമ്പി: കൊപ്പം മണ്ണെങ്ങോട് ഇ.പി. റോഡിൽ കുനിമേൽ പറങ്ങാട്ടിൽ വിജയകുമാർ (76) നിര്യാതനായി. പിതാവ്: പരേതനായ നമ്പലാട്ട് ഗോപാല മേനോൻ. മാതാവ്: പരേതയായ കുനിമേൽ പറങ്ങാട്ടിൽ ശ്രീമതി അമ്മ. ഭാര്യ: കൃഷ്ണകുമാരി. മകൾ: നിരഞ്ജനദേവി.സഹോദരങ്ങൾ: കെ.പി. വേണുഗോപാൽ (അഞ്ജലി, തിരുവേഗപ്പുറ), പരേതയായ വസന്ത പ്രഭാകര കൈമൾ (തൃശൂർ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.
പട്ടാമ്പി: കൊപ്പം മണ്ണെങ്ങോട് ഇ.പി. റോഡിൽ കുനിമേൽ പറങ്ങാട്ടിൽ വിജയകുമാർ (76) നിര്യാതനായി. പിതാവ്: പരേതനായ നമ്പലാട്ട് ഗോപാല മേനോൻ. മാതാവ്: പരേതയായ കുനിമേൽ പറങ്ങാട്ടിൽ ശ്രീമതി അമ്മ. ഭാര്യ: കൃഷ്ണകുമാരി. മകൾ: നിരഞ്ജനദേവി.
സഹോദരങ്ങൾ: കെ.പി. വേണുഗോപാൽ (അഞ്ജലി, തിരുവേഗപ്പുറ), പരേതയായ വസന്ത പ്രഭാകര കൈമൾ (തൃശൂർ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠത്തിൽ.
പത്തിരിപ്പാല: മങ്കര കണ്ണമ്പരിയാരം കീർത്തിയിൽ വീട്ടിൽ കോലക്കാട്ട് സരസ്വതി (58) നിര്യാതയായി. മക്കൾ: പ്രവീൺ, നളിനി. മരുമക്കൾ: കല്ലൂർ ശബരീഷ് (വാദ്യകലാകാരൻ), ശ്രുതി. സഹോദരങ്ങൾ: കൃഷ്ണദാസ്, ജയകുമാർ, സുരേഷ് കുമാർ, പരേതരായ ബാലകൃഷ്ണൻ നായർ, വിജയലക്ഷ്മി. സംസ്കാരം ശനിയാഴ്ച 12ന് ഐവർമഠത്തിൽ.
ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ കല്ലട്ടുപാലം വട്ടംതൊടി മൊയ്തുണ്ണിയുടെ മകൻ ഉസ്മാൻ (50) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: അജ്മൽ, അൻഷിദ്, അജ്ല, നജ്ല.
വടക്കഞ്ചേരി: എ.വി.എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന രുദ്ര നിവാസിൽ ജയരാമൻ (73) നിര്യാതനായി. പിതാവ്: പുഴക്കലിടം പരേതനായ ശങ്കരച്ചൻ. മാതാവ്: വണ്ടാഴി പ്ലാപ്പറ്റ വീട്ടിൽ പരേതയായ ലക്ഷ്മിക്കുട്ടി നേത്യാർ. ഭാര്യ: രാജലക്ഷ്മി. മകൻ: ജഗദീഷ്. മരുമകൾ: മനീഷ. സഹോദരങ്ങൾ: ജയശ്രീ, ജയകൃഷ്ണൻ, മാധവൻ.
ആലത്തൂർ: രണ്ടാം ക്ലാസ് വിദ്യാർഥി വീടിനടുത്ത വയലിലെ കുഴിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. തോണിപ്പാടം നെല്ലിപ്പാടത്ത് ജിനൂസിന്റെ മകൻ ബിലാലാണ് (ഏഴ്) മരിച്ചത്. കുട്ടി ഒറ്റക്ക് സൈക്കിളുമായി കളിക്കാൻ പോയതായിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെ കനാൽ ബണ്ടിൽ സൈക്കിളും താഴെ കുഴിയുടെ കരയിൽ ഒരു ചെരിപ്പും മറ്റൊരു ചെരിപ്പ് വെള്ളത്തിലും കിടക്കുന്നതുകണ്ട് സംശയം തോന്നി നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ പുറത്തെടുത്ത് ആലത്തൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അത്തിപ്പൊറ്റ കെ.എം.എം.എൽ.പി സ്കൂളിലെ വിദ്യാർഥിയാണ്. മാതാവ്: ആബിദ. ഇവരുടെ ഏക മകനാണ് ബിലാൽ. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. മറ്റ് നടപടികൾ വെള്ളിയാഴ്ച രാവിലെ നടക്കും.
കാരാകുർശ്ശി: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. കാരാകുർശ്ശി വാഴമ്പുറം പീറങ്ങൽ വീട്ടിൽ അഫ്നാസാണ് (35) കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചത്. ആറുമാസം മുമ്പ് ബാധിച്ച മഞ്ഞപ്പിത്തം കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സയിൽ ഭേദമായിരുന്നു. വീണ്ടും രോഗം ബാധിച്ച് നാട്ടിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. രോഗം മൂർച്ഛിച്ചതോടെ രണ്ടു ദിവസം മുമ്പാണ് വീണ്ടും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. ആലിക്കുട്ടിയുടെയും പാത്തുമക്കുട്ടിയുടെയും മകനാണ്. ഭാര്യ: റുബീന. മക്കൾ: മിൻഹ ഫാത്തിമ, മിൻഹാജ്. സഹോദരങ്ങൾ: ഷാജഹാൻ, മുഹമ്മദ് റിയാസ്.
കൊല്ലങ്കോട്: പെരിച്ചോളം ഉച്ചിമാ കാളിയമ്മൻ ക്ഷേത്രത്തിൽ 70 വർഷമായി പൂജാരിയായിരുന്ന പൊരിചോളം അമ്മു നിവാസിൽ പൊന്നുച്ചാമി (90) നിര്യാതനായി. ഭാര്യ: അമ്മുകുട്ടി. മക്കൾ: സ്വാമിനാഥൻ (രാജൻ), ബപിത, രമേശ്. മരുമക്കൾ: ശുഭ, ബാബു, വിനിത. സഹോദരങ്ങൾ: പെട്ട, കുമാരി, കല്യാണി, ദേവി, പരേതരായ നാരായണൻ, സുബ്രഹ്മണ്യൻ.
ആലത്തൂർ: കഴനി തേക്കേപ്പാട്ട് വീട്ടിൽ ചിന്നമണി നായരുടെ മകൻ ജയനാരായണൻ (ഉണ്ണിയേട്ടൻ- 67) നിര്യാതനായി. ഭാര്യ: അംബിക. മകൾ: രൂപശ്രീ. മരുമകൻ: ആനന്ദ.
ശ്രീകൃഷ്ണപുരം: പരേതനായ കർഷകശ്രീ കെ.സി. കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (93) നിര്യാതയായി. മക്കൾ: ജെയിംസ്, ചിന്നമ്മ, ജോർജ്, സാലി, തോമസ്, ജോസ്. മരുമക്കൾ: വത്സമ്മ, കുര്യച്ചൻ, ലാലി, ജോസ്, ബീന, ആശ.
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ ചേറുംകോട് തായു (79) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ശിവശങ്കരൻ, ബാബു. മരുമക്കൾ: വിജയകുമാരി (അംഗൻവാടി വർക്കർ), പ്രേമ. സംസ്കാരം വെള്ളിയാഴ്ച 11ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
വടക്കഞ്ചേരി: മൂലങ്കോട് വേറുംകോട് കാരയങ്കാട് വീട്ടിൽ സുബ്രഹ്മണ്യൻ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രഘുനാഥ്, രമാദേവി, രമേഷ്. മരുമക്കൾ: സോമൻ, ഷീബ, അശ്വതി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ഐവർമഠത്തിൽ.
പത്തിരിപ്പാല: അകലൂർ കൂനംചുരം വീട്ടിൽ നാണി (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാമചന്ദ്രൻ. മക്കൾ: ബേബി, സുരേഷ്, പരേതയായ ബിന്ദു.