കോങ്ങാട്: എഴുത്തുകാരനും പ്രമുഖ ശിൽപിയുമായ കോങ്ങാട് ചെറായ നെല്ലാനിക്കാട് ശിൽപശാലയിൽ സുകുമാരൻ മാസ്റ്റർ (86) നിര്യാതനായി. കോട്ടയം ജില്ലയിലെ മീനച്ചിൽ നെല്ലാനിക്കാട് വീട്ടിൽ പരേതരായ കുഞ്ഞു കൊച്ചിെൻറയും കുഞ്ഞു പെണ്ണിെൻറയും മകനാണ്. കാരാപ്പുഴ സ്കൂളിൽ സ്പെഷൽ ടീച്ചർ, അകത്തേത്തറ എൻ.എസ്.എസ്.എച്ച്.എസ് അധ്യാപകൻ എന്നീനിലകളിൽ സേവനമനുഷ്ഠിച്ചു. ആനുകാലികങ്ങളിൽ നിരവധി കവിതകളും ലേഖനങ്ങളും എഴുതി.
നാടകരംഗത്ത് രചയിതാവും സംവിധായകനുമായും സജീവമായി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരു, നെഹ്റു, ഇന്ദിര ഗാന്ധി എന്നിവരുടെ പ്രതിമകളുടെ ശിൽപിയാണ്. ലോഹിതദാസ് സ്മാരക കൈരളി കലാ സാഹിത്യ പ്രതിഭ പുരസ്കാരം, കലാമണ്ഡലം കണ്ടുണ്ണി പണിക്കർ സ്മാരക പുരസ്കാരം എന്നിവ നേടി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ബിനോജ് കുമാർ, മഞ്ജു (അധ്യാപിക, എൻ.എസ്.യു.പി സ്കൂൾ കൊടുന്തിരപ്പുള്ളി), പരേതനായ മനോജ് കുമാർ. മരുമക്കൾ: ദീപ, രാമകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി).