വൈലത്തൂർ: കോട്ടക്കൽ സ്വദേശിയും പകരയിൽ താമസക്കാരനുമായ പരേതനായ ചേക്കത്ത് മരക്കാർ മുസ്ലിയാരുടെ മകൻ മുഹമ്മദ് മാസ്റ്റർ (ബാപ്പു മൗലവി -75) നിര്യാതനായി. വൈലത്തൂർ അത്താണിക്കൽ എ.എം.എൽ.പി സ്കൂളിലെ റിട്ട. അധ്യാപകനായിരുന്നു.മത-രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യവും പകര മദ്റസ കമ്മിറ്റി മുൻ ഭാരവാഹിയുമായിരുന്നു. ഭാര്യമാർ: മറിയാമു, പരേതയായ ആയിഷ. മക്കൾ: അബ്ദുസ്സമദ്, റഷീദുദ്ദീൻ, ഹഫ്സത്ത്, മൈമൂന. മരുമക്കൾ: മുസ്തഫ (പയ്യനങ്ങാടി), ഇബ്രാഹിംകുട്ടി (കല്ലിങ്ങൽപറമ്പ്), സുബൈദ (ചെറിയമുണ്ടം), ഫാത്തിമ (ചെമ്പ്ര). സഹോദരങ്ങൾ: അബ്ദുൽ അസീസ്, ഖദീജ, ആയിഷ, പരേതനായ അബ്ദുറഹ്മാൻ.