വഴിക്കടവ്: ആലപൊയിലിലെ പരേതനായ തിട്ടുമ്മൽ ബീരാെൻറ ഭാര്യ ഖദീജ (59) കോവിഡ് ബാധിച്ച് മരിച്ചു. ഈ മാസം 14നാണ് കോവിഡ് സ്ഥിരികരിച്ച ശേഷം ചുങ്കത്തറ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ കിടത്തി ചികിത്സയിലായിരുന്നു. ശ്വാസതടസ്സം കൂടിയതോടെ വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരിച്ചത്. മക്കൾ: ഷബീബത്ത്, അനസ്, ഷമീർ, അൻസിയ. മരുമക്കൾ: സിദ്ദീഖ്, ജാലിബ, ഹമീറ, അനുബ്.
തേഞ്ഞിപ്പലം: കൊയപ്പ സ്കൂളിന് സമീപം പാറപ്പുറത്ത് നീലകണ്ഠെൻറ മകൻ ഗോപാലൻ (54) കോവിഡ് ബാധിച്ച് മരിച്ചു. മാലിദ്വീപിൽ ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: റാണി. മക്കൾ: അഷിത, അമൃത, അക്ഷയ്. മരുമകൻ: രജീഷ്. സഹോദരങ്ങൾ: സജിനി, രമ, ഉഷ, നിഷ, സത്യനാഥൻ, വിദ്യാസാഗർ.