തിരൂരങ്ങാടി: കൊളപ്പുറം സൗത്ത് മുഹമ്മദ് പുളിയൻകുന്നൻ (71) കോവിഡ് ബാധിച്ചു മരിച്ചു. ഭാര്യ: ഖദീജ. മക്കൾ: മുനീർ, അബൂബക്കർ, ഷംസുദ്ദീൻ, റഷീദ്, സലീം, അസ്മാബി, സാബിറ, സുഹ്റ, സക്കീന, പരേതനായ മുസ്തഫ.
മരുമക്കൾ: ബഷീർ വി.കെ പടി, ബീരാൻ പാലാന്തറ, യൂസഫ് പാലക്കൽ, താഹിറ ചെമ്മാട്, ഫാത്തിമത്ത് സുഹ്റ അച്ചനമ്പലം, നൂറ സിദ്ദീഖാബാദ്.
വെളിയങ്കോട്: കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന വെളിയങ്കോട് പഴഞ്ഞി കൊളത്തേരി കാളിയമ്മു (90) നിര്യാതയായി. മക്കൾ: കെ.പി. ചന്ദ്രൻ (വെളിയങ്കോട് ഗ്രാമപഞ്ചായത്ത് മുൻ അംഗം, കോട്ടക്കൽ ആര്യവൈദ്യശാല ഏജൻസി മാറഞ്ചേരി), ഗോപി (മുളമുക്ക് സ്റ്റോഴ്സ്), സത്യൻ (ഡ്രൈവർ), കെ.പി. മനോജ്കുമാർ (സായ് ഡിജിറ്റൽ സ്റ്റുഡിയോ മാറഞ്ചേരി), സതി (ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), പരേതനായ മോഹനൻ. മരുമക്കൾ: ജനാർദനൻ, ശ്രീദേവി, ലത, ഷീബ, റീത്ത, സുമിത (ജീവനക്കാരി, അണ്ടത്തോട് സർവിസ് സഹകരണ ബാങ്ക്, എരമംഗലം).