മഞ്ചേരി: സംഗീത സംവിധായകനും വയലിനിസ്റ്റും എക്സ്പേർട്ട് ഹെയർ ഡ്രസ് ഉടമയുമായ നാരങ്ങാത്തൊടി മുഹമ്മദ് പ്യാരി (കുഞ്ഞാൻ -81) നിര്യാതനായി. 1955ൽ ഭരതൻ മാസ്റ്ററുടെ നേതൃത്വത്തിൽ ശാന്തി ആർട്സ് രൂപവത്കരിച്ചു. മഞ്ചേരി പ്രീതി മ്യൂസിക് ക്ലബ് രൂപവത്കരിച്ചവരിൽ പ്രധാനിയായിരുന്നു. ഒട്ടേറെ ഭക്തിഗാനങ്ങൾ, ലളിതഗാനങ്ങൾ, നാടകഗാനങ്ങൾ എന്നിവക്ക് സംഗീതം നൽകി. ഫിഫ്റ്റി ഫിഫ്റ്റി, അക്കരെ നിന്ന്, അഖില, പവിഴക്കൊട്ടാരം, വല്ലഭന് പുല്ലും ആയുധം, ജാക്ക് ആൻഡ് ജിത് എന്നീ സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.
ഭാര്യ: ഖദീജ. മക്കൾ: സക്കീന, നൗഷാദ്, മൻസൂർ അലി (ഗൾഫ്), മുജീബ് റഹ്മാൻ (സംഗീത അധ്യാപകൻ). മരുമക്കൾ: ആസ്യ, സൈനബ, ബുഷ്റ, പരേതനായ മരക്കാർ (വെള്ളുവമ്പ്രം).