മക്കരപറമ്പ്: കാളാവ് മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി മുൻ പ്രസിഡൻറും റിട്ട. ഗവ. പൊതുമരാമത്ത് വകുപ്പ് ഡിവിഷനൽ അക്കൗണ്ടൻറ് ചീഫുമായ മൂളിയത്തൊടി കോയ ഹാജി (കോയാപ്പു ഹാജി -82) നിര്യാതനായി. മൂളിയത്തൊടി കുടുംബ കൂട്ടായ്മ ചെയർമാനും മക്കരപറമ്പ് കാളാവ് അൽ ഫിത്റ പ്രീസ്കൂൾ സ്ഥാപക മുഖ്യ രക്ഷാധികാരിയുമാണ്. കാളാവ് മഹല്ല് കമ്മിറ്റി പ്രസിഡൻറ്, സെക്രട്ടറി, രക്ഷാധികാരി, ഉപദേശക സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കർഷകനും എഴുത്തുകാരനും ആദ്യകാല ബിരുദാനന്തര ബിരുദ വിദ്യാർഥിയുമാണ്. വിവിധ കുടുംബ ചരിത്ര പുസ്തകങ്ങളം ജീവചരിത്രങ്ങളും രചിച്ചിട്ടുണ്ട്. 1958ൽ പി.ഡബ്ല്യു.ഡി.എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ പി.ഡബ്ല്യൂ.ഡി. ഗസ്റ്റ്ഡ് റാങ്ക് തസ്തികയിൽ 37 വർഷം ജോലി ചെയ്ത് 1995ലാണ് അക്കൗണ്ടൻറ് ചീഫായി മഞ്ചേരിയിൽനിന്ന് വിരമിച്ചത്. ഭാര്യ: അമ്പലപ്പറമ്പിൽ ഫാത്തിമ ഹജ്ജുമ്മ എന്ന ഇമ്മു (ഇരുമ്പുഴി). മക്കൾ: മുഹമ്മദ് ഫാറൂഖ്, ഹബീബ, മുഹമ്മദ് റഫീഖ്, മുഹമ്മദ് ഹാഫിഖ്, ആരിദ. മരുമക്കൾ: മാഞ്ഞാപ്പള്ളി ഉമ്മുകുൽസു, പടിഞ്ഞാറേതിൽ സഫറുല്ല (പെരിന്താറ്റിരി), മലയിൽ റഷീദ (അമ്മിനിക്കാട്), കൂനാരി ജംഷിയ്യ (മറ്റത്തൂർ), പട്ടർക്കടവൻ അബ്ദുൽ ഹകീം (സ്ഥിരം സമിതി ചെയർമാൻ, മലപ്പുറം നഗരസഭ). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് കാളാവ് ബദരിയ്യ സ്കൂൾ മൈതാനിയിൽ. ഖബറടക്കം കാളാവ് മഹല്ല് ഖബർസ്ഥാനിൽ.