മെക്കയുടെ ആദ്യ കാല സംസ്ഥാന വൈസ് പ്രസിഡന്റും പാലക്കാട് ജില്ലാ പ്രസിഡന്റുമായിരുന്ന എഞ്ചിനീയർ ആർ.പി. മുഹമ്മദ് കുട്ടി നിര്യാതനായി. ഇപ്പോൾ കോഴിക്കോട് പുതിയങ്ങാടിയിലെ മകന്റെ വസതിയിലാണ് താമസം.
എം.ഇ.എസ് പാലക്കാട് ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, മദ്യനിരോധന സമിതി, ശാന്തിസേന, വേൾഡ് ഫെല്ലോഷിപ്പ് ഓഫ് ഇന്റർ റിലീജിയസ് കൗൺസിൽ എന്നിവയുടെ മുൻനിര പ്രവർത്തകൻ, പാലക്കാട് ജില്ലയിലെ ഇസ് ലാഹി പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിൽ ഒരാളുമായിരുന്നു.
കെ.എൻ.എം പാലക്കാട് ജില്ല ഭാരവാഹി, കെ.എൻ.എം മണ്ണാർക്കാട് മണ്ഡലം ഭാരവാഹി, കല്ലടിക്കോട് സലഫി അറബിക് കോളജ് സ്ഥാപകാംഗം, മണ്ണാർക്കാട്ടെ ആദ്യ മുജാഹിദ് പള്ളിയായ പെരിമ്പടാരി സലഫി മസ്ജിദിന്റെ സ്ഥാപകൻ, ദീർഘകാല സെക്രട്ടറി എന്നീ പദവികൾ വഹിച്ചിരുന്നു.
ഭാര്യ: ആയിഷ, മക്കൾ: ഷെഫീഖ് (എം. ഡി സിഡാറ്റ് ഗ്രൂപ്പ്) ഷെമീം. മരുമക്കൾ: അബ്ദുൽ സമദ് (എ.ജി.എൽ. ഗ്രൂപ്പ്), ഫൗസിയ (കുണ്ടുപറമ്പ് ഹയർ സെക്കണ്ടറി).