tവടകര: കവിതാ പ്രസംഗത്തിലൂടെ രാഷ്ട്രീയ കലാസാംസ്കാരിക വേദികളിൽ നിറസാന്നിധ്യമായിരുന്ന ടി.കെ.ജി. മണിയൂർ (കാഞ്ഞിരങ്ങലത്ത് ഗോപാലൻ -87) നിര്യാതനായി. മണിയൂർ എൽ.പി സ്കൂൾ റിട്ട. അധ്യാപകനും സ്കൂളിന്റെ മാനേജരുമാണ്. കെ.എസ്.എസ്.പി.യു തോടന്നൂർ ബ്ലോക്ക് സാംസ്കാരിക വേദിയുടെ ചെയർമാനുമായിരുന്നു. മണിയൂർ ജനത ലൈബ്രറി, ഗ്രാമീണ കലാവേദി, ജൂപ്പിറ്റർ സ്പോർട്സ് ക്ലബ് എന്നിവയുടെ സംഘാടകനും ഭാരവാഹിയുമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു. മണിയൂർ ഗ്രാമീണ കലാവേദിക്കുവേണ്ടി നിരവധി നാടകങ്ങൾ രചിച്ചിട്ടുണ്ട്. പ്രസംഗം, അഭിനയം, എഴുത്ത്, കവിതാ രചന, രാഷ്ട്രീയ മുദ്രാവാക്യ രചന എന്നിവയിൽ പ്രാവീണ്യമുണ്ടായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: ലൂസി (റിട്ട. പ്രധാനാധ്യാപിക മണിയൂർ യു.പി സ്കൂൾ), വിനീത് കുമാർ (അസി. എക്സി. എൻജിനീയർ, പി.ഡബ്ല്യു.ഡി), ആഘോഷ് (ഹാൻഡ് ലൂം എക്സ്പോട്ടർ). മരുമക്കൾ: അശോകൻ (റിട്ട. യു.ഡി ക്ലർക്ക് വടകര കോടതി), സംഗീത (മീനങ്ങാടി), സ്മിത (സർഗാലയ). സഹോദരങ്ങൾ: ജാനകി (അറക്കിലാട്), കാർത്യായനി (മണിയൂർ), നാരായണി (മണിയൂർ), പരേതരായ കണ്ണൻ, രാമൻ, കല്യാണി. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.