കോഴിക്കോട്: കോഴിക്കോട്ടെ സാംസ്കാരിക-സാമൂഹിക-വ്യവസായ മേഖലകളിലെ സജീവസാന്നിധ്യമായിരുന്ന പൊറോളി സുന്ദർദാസ് (77) പൂളാടിക്കുന്ന് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപം ‘കൃഷ്ണ’യിൽ നിര്യാതനായി.ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം വൈസ് പ്രസിഡന്റ്, ശ്രീനാരായണ എജുക്കേഷനൽ സൊസൈറ്റി വൈസ് പ്രസിഡന്റ്, സൗത്ത് ഇന്ത്യൻ റോളർ ഫ്ലോർ ബിൽസ് അസോസിയേഷൻ ചെയർമാൻ, കേരള റോളർ ഫ്ലോർ ബില്ലേസ് അസോസിയേഷൻ ചെയർമാൻ, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ, മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അഡ്വൈസറി കമ്മിറ്റി അംഗം, ചിന്മയ എജുക്കേഷനൽ ട്രസ്റ്റ് ട്രസ്റ്റി, കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം, കോമൺവെൽത്ത് ട്രസ്റ്റ് ഡയറക്ടർ, കോംട്രസ്റ്റ് ഐ ഹോസ്പിറ്റൽ ട്രസ്റ്റി, കാലിക്കറ്റ് അഗ്രി ഫോർട്ടി കൾച്ചറൽ സൊസൈറ്റി, യുനൈറ്റഡ് ഡ്രാമ അക്കാദമി, കാലിക്കറ്റ് കോസ്മോപൊളിറ്റൻ ക്ലബ് - ട്രിവാൻഡ്രം ക്ലബ് - എക്സ് ക്ലൂസിവ് ക്ലബ് എന്നിവയുടെ ആജീവനാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
വെസ്റ്റ്ഹിൽ കൃഷ്ണ ഓയിൽ മിൽ, കാക്കഞ്ചേരി സുന്ദർ ഫ്ലോർമിൽ, കണ്ണൂർ സുന്ദർ ഫ്ലോർ മിൽ എന്നിവയുടെ ഉടമയായിരുന്നു. ഭാര്യ: പ്രഭ സുന്ദർദാസ്. മക്കൾ: പി. സുബിൽ, പി. സൂരജ് (ഇരുവരും ദുബൈ), പി. സ്മൃതി. മരുമക്കൾ: അമിത, ഷിമ്ന, സുധീർ. സഹോദരൻ: പരേതനായ പി. മോഹൻദാസ്.