നാദാപുരം: അബൂദബി കേരള കൂൾബാർ ഉടമയും പ്രവാസിയും പൊതു പ്രവർത്തകനുമായ കുമ്മങ്കോട്ടെ പാലോള്ളതിൽ അമ്മദ് ഹാജി (65) നിര്യാതനായി. മൊയിലോത്ത് കണ്ടി പള്ളി പ്രസിഡന്റ് എം.ഇ.ടി കോളജ് ട്രസ്റ്റി, വയനാട്മുട്ടിൽ ഓർഫനേജ് അബുദാബി ചാപ്റ്റർ പ്രസിഡൻറ് എന്നീ നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ: ജമീല (പാനൂർ). മക്കൾ: മുനീർ (അബൂദബി), മുജീബ്, മുനവ്വർ, മുർഷിദ് (അബൂദബി), മുഹ്സിൻ, മുഷ്റഫ്. മരുമക്കൾ: ഷബ്ന, റഫ് ന, റൂബി, തസ്നിനിം, നുസ്ഫത്ത്. സഹോദരങ്ങൾ: മറിയം, അസീസ്, ഇസ്മായിൽ, പരേതയായ പാത്തുട്ടി. മയ്യിത്ത് നമസ്കാരം വെള്ളി 12 മണി നാദാപുരം ജുമാ മസ്ജിദിൽ.