കോഴിക്കോട്: സി.പി.ഐ നേതാവ് കോട്ടൂളിയിലെ പരേതനായ പി. വേലായുധന്റെ ഭാര്യ തൊണ്ടയാട് കുന്നുമ്മത്തറ റോഡ് പുത്തുശ്ശേരി പി. ലീല (79) നിര്യാതയായി. കേരള മഹിള സംഘം ജില്ല കമ്മിറ്റി അംഗമാണ്. കേരള മഹിള സംഘം സംസ്ഥാന കമ്മിറ്റി അംഗം, സി.പി.ഐ സിറ്റി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവര്‍ത്തിച്ചു. മക്കള്‍: പി. സുരേഷ് കുമാര്‍ (കാമ്പസ് ഡ്രസസ്, കോഴിക്കോട്), രമേഷ് കോട്ടൂളി (ഫോട്ടോഗ്രാഫര്‍, ദീപിക, കോഴിക്കോട്). മരുമക്കള്‍: ഷീല, ഷീന. സഹോദരങ്ങള്‍: സൗമിനി, രവീന്ദ്രന്, ഉഷ.