മേപ്പയൂർ: മുൻ എം.എൽ.എയും വനിത വികസന കോർപറേഷൻ മുൻ ചെയർപേഴ്സനുമായ എൻ.കെ. രാധയുടെ മാതാവ് ഒതയോത്ത്കണ്ടി ജാനകിയമ്മ (94) നിര്യാതയായി. ർത്താവ്: എം.കെ. ചാപ്പൻ നായർ. മറ്റു മക്കൾ: എൻ.കെ. ചന്ദ്രൻ (കർഷകസംഘം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം), ഒ.കെ. വിജയലക്ഷ്മി (റിട്ട. അധ്യാപിക, വി.ഇ.എം യു.പി സ്കൂൾ, മേപ്പയൂർ), ഒ.കെ. ബാബു (റിട്ട. അധ്യാപകൻ, എ.യു.പി സ്കൂൾ പൂക്കോട്, മലപ്പുറം). മരുമക്കൾ: കെ. കുഞ്ഞിരാമൻ (മുൻ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), പി.കെ. അൻസാരി (അരിക്കുളം), വിലാസിനി (പാലേരി), സ്മിത ചിങ്ങപുരം (അധ്യാപിക, ഹയർസെക്കൻഡറി സ്കൂൾ, പയ്യോളി). സഹോദരങ്ങൾ: ലക്ഷ്മി അമ്മ ബാലുശ്ശേരി, പരേതരായ നാരായണൻ നായർ, ഇ.എൻ. ദാമോദരൻ നായർ, കല്യാണിയമ്മ, അമ്മാളു അമ്മ, ദേവകിയമ്മ.