വെള്ളയിൽ: കെ.വി. അബ്ദുറഹിമാൻ (76) നിര്യാതനായി. ഹാർബർ എൻജിനീയറിങ് ഡിവിഷൻ സീനിയർ സുപ്രണ്ടായിരുന്നു. മലബാർ ക്രിസ്ത്യൻ കോളജ് മുൻ യൂനിയൻ ചെയർമാൻ, കോഴിക്കോട് ഡിസ്ട്രിക്റ്റ് ഫുട്ബാൾ അസോസിയേഷൻ ട്രഷറർ, കോഴിക്കോട് വെച്ച് നടന്ന നെഹ്റു ട്രോഫി ഫുട്ബാൾ ടൂർണമെന്റ് ട്രഷറർ, വെള്ളയിൽ തൊടിയിൽ ജുമാ മസ്ജിദ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പരേതരായ കെ.വി. മൊയ്ദീൻ കുട്ടിയുടെയും (മോയിറ്റിക്ക) പന്താക്കിൽ സൈനബിയുടെയും മകനാണ്. ഭാര്യ: പള്ളിക്കലകത്തു കുഞ്ഞിബി.
മക്കൾ: ഷർമിന, റജിത, ഫൈജാസ് (എമിറേറ്റ്സ് ദുബൈ), നിയാസ് (വെള്ളയിൽ മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്). മരുമക്കൾ: റഫീഖ് (എമിറേറ്റ്സ്, ദുബൈ), സക്കീർ ഹുസൈൻ (ജിദ്ദ), ജെസ്നിൻ, ഫാത്തിമത്ത് ഷർമിന. സഹോദരങ്ങൾ: ലത്തീഫ്, ബഷീർ, കച്ചു, നിസാർ, കരീം, സലിം, പരേതരായ റസാക്ക്, അഷ്റഫ്, സക്കീർ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10നു വെള്ളയിൽ തൊടിയിൽ ജുമാ മസ്ജിദിൽ.