മുക്കം: പഞ്ചായത്ത് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ നീലേശ്വരം ആശാരിമാക്കിൽ എ.എം. അഹമ്മദ് കുട്ടി ഹാജി (74) നിര്യാതനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ പദവികളും വഹിച്ചിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന സമിതി അംഗം, കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ്, തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ്, യു.ഡി.എഫ് തിരുവമ്പാടി നിയോജകമണ്ഡലം ചെയർമാൻ, മുക്കം മുസ്ലിം ഓർഫനേജ് എക്സിക്യൂട്ടിവ് മെംബർ, സുന്നി മഹല്ല് ഫെഡറേഷൻ മുക്കം മേഖല പ്രസിഡന്റ്, പൂളപ്പൊയിൽ മഹല്ല് പ്രസിഡന്റ്, പൂളപ്പൊയിൽ നൂറുൽ ഇസ്ലാം മദ്റസ, നുസ്രത്തുൽ ഇസ്ലാം സംഘം, പുളപ്പൊയിൽ ഏരിയ പദ മുസ്ലിം ലീഗ് റിലീഫ് കമ്മിറ്റി, എസ്.വൈ.എസ് റിലീഫ് കമ്മിറ്റി ഭാരവാഹി എന്നീ പദവികൾ വഹിച്ചിരുന്നു. ഭാര്യ: ഉമ്മാച്ച. മക്കൾ: മുഹമ്മദ് ജമാൽ, ഉസൈൻ കുട്ടി, സുബൈദ, ജുറൈന, സലീന, സീനത്ത്. മരുമക്കൾ: അബ്ദുല്ല ഓമശ്ശേരി, മുഹമ്മദ് ബഷീർ കണിയാർകണ്ടം, മുഹമ്മദ് മലയമ്മ, സക്കീർ മടവൂർ, അസ്മാബി, റംല.