വടകര: അടക്കാതെരു അത്തോളിന്റവിട രാമകൃഷ്ണൻ (77) നിര്യാതനായി. വൈക്കിലശ്ശേരി യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. യൂത്ത് കോൺഗ്രസ് മുൻ വടകര ബ്ലോക്ക് പ്രസിഡന്റ്, കെ.എ.പി.ടി യൂനിയൻ ചോമ്പാല സബ്ജില്ല സെക്രട്ടറി, കെ.എസ്.എസ്.പി.എ വടകര മണ്ഡലം പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: സുലോചന. മക്കൾ: സുജിത്ത് കുമാർ (ആർക്കിടെക്റ്റ്), സിമി കോഴിക്കോട്, ഷോമ (ബംഗളൂരു). മരുമക്കൾ: ഡോ. അനുഷ സുജിത്ത് (ഗവ. ഹോമിയോ ഡിസ്പെൻസറി ന്യൂമാഹി), വിനോദൻ (എസ്.ബി.ഐ മീനങ്ങാടി), സജി (ബംഗളൂരു). സഹോദരങ്ങൾ: ലീല, വിനയരാജ്, കല്യാണി, പരേതനായ ജാനു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.