സുൽത്താൻ ബത്തേരി: ദൊട്ടപ്പൻകുളം യു. അബ്ദുറഹ്മാൻ ഹാജി (94) നിര്യാതനായി. ദീർഘകാലം സുൽത്താൻ ബത്തേരി മുനീറുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയായിരുന്നു. ദാറുൽ ഉലൂം അറബിക് കോളജ് സ്ഥാപക സാരഥി, ഡബ്ല്യു.എം.ഒ കമ്മിറ്റി അംഗം, താലൂക്ക് മീലാദ് ശരീഫ് കമ്മിറ്റി കൺവീനർ, താലൂക്ക് സുന്നി മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറി തുടങ്ങി വിവിധ മത-സാമൂഹിക മേഖലകളിൽ സേവനം ചെയ്തിരുന്നു.
ഭാര്യ: കെ.വി ജമീല. മക്കൾ: യു.എ. മുഹമ്മദലി, ഹലീമ, അബ്ദുൽ മനാഫ്, അബ്ദുൽ അസീസ്, ആമിന അബ്ദുൽ ഖാദർ, പരേതരായ ഫാത്തിമ, ഖദീജ. മരുമക്കൾ: ഇ.എം. ബഷീർ, എ.കെ.എ. റഹീം, മുഹമ്മദ് കുട്ടി, അബ്ദുൽ റഊഫ്, റംലത്ത്, ഷമീന, സറീന, ഷംസീറ.