പയ്യന്നൂർ: സി.പി.എം വെള്ളൂർ സൗത്ത് ലോക്കൽ മുൻ സെക്രട്ടറി കണ്ടോത്തെ കെ. ഗോവിന്ദൻ (77) നിര്യാതനായി. നിലവിൽ സി.പി.എം കണ്ടോത്ത് എസ്.എൻ ബ്രാഞ്ചംഗമാണ്. പയ്യന്നൂർ നഗരസഭ കൗൺസിലർ, കെ.എസ്.കെ.ടി.യു പയ്യന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ്, വെള്ളൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, വെള്ളൂർ ജനത സൊസൈറ്റി ജീവനക്കാരൻ, ഡയറക്ടർ, കണ്ടോത്ത് എസ്.എൻ വായനശാല സെക്രട്ടറി, പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിരുന്നു. ഭാര്യ: ടി. കമലാക്ഷി. മക്കൾ: ഗിരീഷ് തായമ്പത്ത് (അധ്യാപകൻ ഒ.കെ.എസ്.ജി.എച്ച്.എസ്.എസ്, രാമന്തളി), ഗീമ, ഗിജേഷ് (അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ). മരുമക്കൾ: സജ്ന (കണ്ടോത്ത്), പ്രശാന്തൻ (മാടക്കാൽ), സോണിയ (കണ്ണൂർ). സഹോദരങ്ങൾ: കൃഷ്ണൻ, നാരായണി, കുഞ്ഞിപ്പാറു, കുഞ്ഞിരാമൻ, കോരൻ, നാരായണൻ.