തലശ്ശേരി: ചുണ്ടങ്ങാപ്പൊയിൽ ഇടയിലെപ്പീടികക്ക് സമീപം നിട്ടരോത്ത് ശ്രേയസ്സിൽ എൻ. സുശീല (82) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. കൃഷ്ണൻ (റിട്ട. റെയിൽവേ ടി.ടി.ഇ). മക്കൾ: രേഖ, കെ.വി. രഞ്ജിത്ത് കുമാർ (നൈജീരിയ), കെ.വി. ശ്രീനിവാസൻ (നാഗ്പൂർ), കെ.വി. പത്മജ (അധ്യാപിക, രാമകൃഷ്ണ ഹൈസ്കൂൾ, ഒളവിലം).
മരുമക്കൾ: മുകുന്ദൻ, സുവർണ (നരവൂർ), മിസി (ചൊക്ലി), സജി കോട്ടയിൽ (സ്വാതി ഏജൻസീസ്, ഒളവിലം). സഹോദരങ്ങൾ: എൻ. ഭാസ്കരൻ (റിട്ട. പ്രഥമാധ്യാപകൻ, കോഴൂർ യു.പി സ്കൂൾ, കാപ്പുമ്മൽ), രാധാകൃഷ്ണൻ (റിട്ട. കരസേന), ജയരാജൻ (ഹൈദരാബാദ്), രത്നകുമാരി, രാജേന്ദ്രകുമാർ, എൻ. സുനിൽകുമാർ (മാനേജർ, രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ, മൊകേരി, റിട്ട. അധ്യാപകൻ, ചൊക്ലി രാമവിലാസം ഹയർസെക്കൻഡറി സ്കൂൾ). സഞ്ചയനം ഞായറാഴ്ച.