കമ്പില്‍: കമ്പില്‍ നൂറുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മുസ്ലിയാര്‍കാന്റവിട സ്വദഖത്തുല്ല മൗലവി (84) നിര്യാതനായി. കമ്പില്‍ ലത്തീഫിയാ ഇസ്ലാമിക് സെന്റര്‍ സ്ഥാപക അംഗം, പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂള്‍ റിട്ട. അധ്യാപകന് തുടങ്ങി മത,സാമൂഹിക സേവനരംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. പരേതനായ കമ്പില്‍ താജുദ്ദീന് അബ്ദുറഹ്മാന് മുസ്ലിയാരുടെയും ബീവി കമ്പില്‍ എന്നവരുടെയും മകനാണ്. ഭാര്യ: പരേതയായ ആസിയ.
മക്കള്‍: സക്കീന, മുഹമ്മദ്കുഞ്ഞി, റംലത്ത്, അബ്ദുല്‍ ജലീല്‍, ഫരീദ. മരുമക്കള്‍: അബ്ദുസമദ്, ആയിഷാബി, അബ്ദുല്‍ ജമാല്‍, ഫസീല, ജാബിര്‍. സഹോദരങ്ങള്‍: പരേതരായ കെ.എന്‍. ഫാസി മുസ്ലിയാര് (മാലോട്ട്), ഷുക്കൂര്‍ മുസ്ലിയാര് (മാങ്കടവ്), കരീം മാലോട്ട്, ശാദുലി മുണ്ടേരി, സഫിയ, ജമീല, റുഖിയ, അസ്മ, ജമീല.