Obituary
കടയ്ക്കൽ: കൊച്ചാറ്റുപുറം വിഷ്ണു ഭവനിൽ വിഷ്ണുദാസ് (80- റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി (റിട്ട. പ്രഥമാധ്യാപിക). മക്കൾ: വിപിൻ, പവിത്ര. മരുമകൻ: ഷാജ്.
കല്ലേലിഭാഗം തെക്ക്: പ്രസാദ് ഭവനിൽ പ്രസാദൻ (52) നിര്യാതനായി. പിതാവ്: പരേതനായ പ്രഭാകരൻ. മാതാവ്: പരേതയായ അരുന്ധതി. ഭാര്യ: മായ. മക്കൾ: പ്രശാന്ത്, പ്രമോദ്. മരുമകൾ: സ്നേഹ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.
ഓച്ചിറ: തഴവ വടക്കുംമുറി കിഴക്ക് കറുത്തേരി ജങ്ഷന് സമീപം അരീപ്പുറത്തു കിഴക്കതിൽ കെ. ദേവേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: എൽ. വിജയമ്മ (എൽ.ഐ.സി ഏജന്റ്, കരുനാഗപ്പള്ളി). മക്കൾ: ദേവലക്ഷ്മി, ദേവനം പ്രിയ. മരുമക്കൾ: ആർ. ഹരിലാൽ (ഇന്ത്യൻ ആർമി പഞ്ചാബ്), വി. വിപിൻ കുമാർ (സി.ആർ.പി.എഫ് ബീഹാർ). സംസ്കാരം ഞായറാഴ്ച 12ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
ചവറ: തേവലക്കര പുത്തൻ സങ്കേതം അമ്പിളി ഭവനിൽ ശിവൻപിള്ളയുടെ മകൻ ജയകുമാർ (44) നിര്യാതനായി. മാതാവ്: പൊന്നമ്മയമ്മ. സഹോദരങ്ങൾ: അമ്പിളി കൃഷ്ണൻ, ശോഭ കുമാരി, ഗീത കുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
കടയ്ക്കൽ: കൊച്ചാറ്റുപുറം വലിയവിള വീട്ടിൽ ദിവ്യ (37) നിര്യാതയായി. ഭർത്താവ്: വിനോദ്. മക്കൾ: അഭിനവിനോദ്, ആദിത്യൻ.
ഓച്ചിറ: ചങ്ങൻകുളങ്ങര കണ്ടീത്തറയിൽ (വിജയഭവനം) സുധാകരൻ (75) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: ബിന്ദു, വിശാൽ. മരുമക്കൾ: പ്രകാശ്, ആതിര. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
കരുനാഗപ്പള്ളി: കുലശേഖരപുരം, കടത്തൂർ കാട്ടൂർ വീട്ടിൽ പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഫാത്തിമ ബീവി (88) നിര്യാതയായി. മക്കൾ: സഫിയാബീവി, പരേതയായ സീനത്ത്ബീവി, അബ്ദുൽ സലാം (കോൺഗ്രസ് കുലശേഖരപുരം മണ്ഡലം സെക്രട്ടറി), സലീനാബീവി, അബ്ദുൽ ലത്തീഫ് (ബിസിനസ്). മരുമക്കൾ: ഇബ്രാഹിം കുട്ടി, ഷെറഫുദ്ദീൻ, സലീന, ഷെറഫുദ്ദീൻ, സജിനി.
വാളകം: കൂരോംവിള സീയോൻഭവനിൽ ഷീല വർഗ്ഗീസ് (56 -ഹെഡ്മിസ്ട്രസ്, എം.ഡി.എൽ.പി.എസ്, കൈപ്പുഴ) നിര്യാതയായി. കരീപ്ര കുഴിക്കര റെജിവിലാസം കുടുംബാംഗമാണ്. ഭർത്താവ്: കെ.എൽ. വർഗ്ഗീസ് (റിട്ട. അധ്യാപകൻ, ആർ.വി.എച്ച്.എച്ച്.എസ്, വാളകം). മക്കൾ: സ്നേഹ വർഗ്ഗീസ്, ബെബിൻ വർഗ്ഗീസ്, ബെമിൻ വർഗ്ഗീസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ശുശ്രൂഷക്ക് ശേഷം 11.30ന് വാളകം മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ.
കല്ലേലിഭാഗം തെക്ക്: വടക്കേക്കുഴമ്പിൽ വീട്ടിൽ സുന്ദരേശൻ (65) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: വിജിത, വിജി. മരുമക്കൾ: ജയകുമാർ, ബിജു. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ട്.
കൊട്ടിയം: ഉമയനല്ലൂർ പടനിലം പനവിള ലക്ഷം വീട്ടിൽ സുജാത (44) നിര്യാതയായി. ഭർത്താവ്: മുരുകൻ. മക്കൾ: ചന്തു, ആതിര.
പള്ളിത്തോട്ടം: ആറ്റുകാൽ പുരയിടത്തിൽ അഹമ്മദ് കബീർ (67) നിര്യാതനായി. ഭാര്യമാർ: സഫിയ, ഹാജിറ. മക്കൾ: നവാസ്, ഷമീർ, സൗജത്, സീനത്, ഷാനി, ഷഹന. മരുമക്കൾ: സുമയ്യ, ഷംന, യൂസഫ്, ഷാജഹാൻ, സിയ, അബ്ദുൽ റഷീദ്.
കൊല്ലം: പുതുവീട്ടുവയലിൽ (ശ്രീജ ഭവൻ) പരേതനായ സുരേന്ദ്രന്റെ ഭാര്യ ഡി. സരള (വാവാച്ചി -72) നിര്യാതയായി. മക്കൾ: ശ്രീജ (വാളത്തുംഗൽ ബോയ്സ്), ഷൈജ (ആപ്റ്റീവ് മുളന്തുരുത്തി). മരുമക്കൾ: ജെ. ബിനോദ്, ജോസഫ് ജോർജ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പോളയത്തോട് വിശ്രാന്തി ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച കൊല്ലം മുണ്ടയ്ക്കൽ ചായക്കടമുക്ക് (ഗുരുദേവ കാറ്ററിങ്ങിന് സമീപം) മകൾ ശ്രീജയുടെ വീട്ടിൽ.