കോട്ടക്കൽ: വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടക്കൽ യൂനിറ്റ് സ്ഥാപകനും മുൻ ഭാരവാഹിയുമായിരുന്ന കോട്ടപ്പടി സ്വദേശി ടി.പി. ദാമോദരൻ (90) നിര്യാതനായി. ഉദയ ജ്വല്ലറി, കോട്ടക്കൽ അനശ്വര ഓഡിറ്റോറിയം എന്നിവയുടെ മാനേജിങ് ഡയറക്ടറാണ്.
ഭാര്യ: പരേതയായ ദേവകി. മക്കൾ: ഡോ. ഉദയകുമാരി (ആര്യ വൈദ്യശാല റിട്ട.), ഇന്ദുലേഖ (റിട്ട. ചീഫ് എൻജിനീയർ, കെ.ഡബ്ല്യു.എ), അമ്പിളി (അധ്യാപിക, എസ്.എൻ വിദ്യാമന്ദിർ, കണ്ണൂർ), ഡോ. ശശികുമാർ (പ്രൈം ഡെന്റ് ഡെന്റൽ കെയർ).
മരുമക്കൾ: കെ.ജി. പ്രഭാകരൻ (റിട്ട. ഓഫിസർ, കനറാ ബാങ്ക്), ഡോ. ടി.പി. ഗിരീഷ് കുമാർ (ഡെന്റൽ സർജൻ, നീലേശ്വരം), ഡോ. റാം മോഹൻ (എ.കെ.ജി ആശുപത്രി, കണ്ണൂർ), ഡോ. ബബിത ശശികുമാർ (പ്രൈം ഡെന്റ് ഡെന്റൽ കെയർ).