കാട്ടാക്കട: ചരക്ക് വാന്‍ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയിലിടിച്ച് അഥിതിത്തൊഴിലാളി മരിച്ചു. അസം ഹോജായി ഗാരംഗ് പത്തര്സ്വദേശി ഹിഫ്സുര്‍ റഹ്മാന് (28) ആണ് മരിച്ചത്. വാനിലുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു.
മാറനല്ലൂര്‍-പുന്നാവൂര്‍ റോഡില്‍ കോടന്നൂരിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. വാന്‍ ഡ്രൈവര്‍ തച്ചോട്ടുകാവ് സ്വദേശി അജിത് എസ്. രാജ്, അമീര്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
തച്ചോട്ടുകാവിലെ കോഴിക്കടയിലേക്ക് കോഴി കൊണ്ടുവരാനായി അമ്പലത്തിന്‍കാല കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലേക്ക് പോകവെയാണ് അപകടം നടന്നത്.
അമിത വേഗതത്തിലെത്തിയ വാഹനം നിയന്ത്രണംതെറ്റി റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ടിപ്പര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനം ഒരുവശം പൂര്‍ണമായും തകര്‍ന്നു.
തലക്ക് ഗുരുതര പരിക്കേറ്റ ഹിഫ്സുര്‍ റഹ്മാന് സംഭവസ്ഥലത്ത് തന്നെ മരിച്ചു.
രണ്ടാഴ്ച മുമ്പാണ് തച്ചോട്ടുകാവ് കോഴിക്കടയില്‍ ഹിഫ്സുര്‍ റഹ്മാന് ജോലിെക്കത്തിയത്. അപകടവിവരം ബന്ധുക്കളെ അറിയിച്ചതായി മാറനല്ലൂര്‍ പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.