വര്‍ക്കല: സാഹിത്യകാരനും കലാസംസ്കാരിക പ്രവര്‍ത്തകനും റിട്ട. ഭാഷാധ്യാപകനുമായ മേല്‍വെട്ടൂര്‍ സരോജിനി മന്ദിരത്തില്‍ എം. ശശിധരന് (79-വെട്ടൂര്‍ ശശി) നിര്യാതനായി. ശ്രീനാരായണഗുരുവിെൻറ തമിഴ് കൃതിയായ തേവാരപ്പതികങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിഴലുറങ്ങുന്ന വഴി( നോവല്‍), ഭാവദീപ്തി(ലേഖന സമാഹാരം), ചിലമ്പിെൻറ നാട്ടില്‍(വിവര്‍ത്തനം) തുടങ്ങിയ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാര്‍ സര്‍വിസില്‍ 30 വര്‍ഷത്തിലധികം മലയാളം അധ്യാപകനായി സേവനം അനുഷ്ഠിച്ചു. 2000ല്‍ മാര്‍ത്താണ്ഡം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് വിരമിച്ചത്. തമിഴ്നാട്ടിലെ മലയാളം വിദ്യാര്‍ഥികള്‍ക്കായി വിവിധ ക്ലാസുകളിലെ മലയാളം ഗൈഡുകളും തയാറാക്കിയിട്ടുണ്ട്. ഭാര്യ: എസ്. പ്രസന്ന. മക്കള്‍: എസ്.പ്രതീഷ്(മാതൃഭൂമി ലേഖകന്‍, വര്‍ക്കല), എസ്.ശിൽപ (പ്രിന്‍സിപ്പല്‍ ഓഫിസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്). മരുമക്കള്‍: എ. ചന്ദ്രരാജന്‍(ഡിറ്റക്ടിവ് ഇന്‍സ്പെക്ടര്‍, ക്രൈംബ്രാഞ്ച്, എറണാകുളം), എസ്.എസ്. സൂര്യ.