വെള്ളറട: അയല്‍വാസി പെട്രോള്‍ നിറച്ച കുപ്പികള്‍ എറിഞ്ഞ് തീകൊളുത്തിയതിനെതുടർന്ന് ഗുരുതരമായി പൊള്ളലേറ്റ അരുവിയോട് കരമൂട് ചരിവുവിള വീട്ടില്‍ വർഗീസ് (48) മരിച്ചു. വീടിന് എതിര്‍വശത്തെ ശവപ്പെട്ടിക്കട മാറ്റാത്തതിലുള്ള വൈരാഗ്യത്തെതുടർന്നാണ് അയല്‍വാസിയായ സെബാസ്റ്റ്യന്‍ പെട്രോള്‍ നിറച്ച കുപ്പികള്‍ എറിഞ്ഞശേഷം പന്തം വലിച്ചെറിഞ്ഞത്. മേയ് ഒന്നിന് രാവിലെ എേട്ടാടെയായിരുന്നു സംഭവം.
സെബാസ്റ്റ്യെൻറ വീടിന് എതിര്‍വശത്താണ് വര്‍ഗീസിെൻറ വീടും ശവപ്പെട്ടിക്കടയും. കട മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും പൊലീസിലും പരാതിപ്പെട്ടു. കടയിൽനിന്നുള്ള പൊടി റോഡിന് എതിര്‍വശത്തെ സെബാസ്റ്റ്യെൻറ വീട്ടിലേക്ക് പോകാതിരിക്കാന്‍ വർഗീസ് കര്‍ട്ടനും ഷീറ്റുകളും ഉപയോഗിച്ച് മറച്ചു. പിന്നീടും പരാതി തുടർന്നെങ്കിലും അന്വേഷണത്തില്‍ കഴമ്പിെല്ലന്ന് കണ്ടെത്തിയിരുന്നു.
സംഭവദിവസം യാതൊരു പ്രകോപനവുമില്ലാതെയാണ് പെട്രോള്‍ നിറച്ച കുപ്പികളെറിഞ്ഞശേഷം പന്തം വലിച്ചെറിഞ്ഞത്. ഇരുകാലുകളും സ്വാധീനമില്ലാത്ത വർഗീസ് കടയിൽ ജോലിയിലായിരുന്നതിനാൽ രക്ഷപ്പെടാൻ കഴിഞ്ഞില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സെബാസ്റ്റ്യെൻറ വീട്ടിലെ ടെറസില്‍ പെട്രോള്‍ നിറച്ച ഇരുപതോളം കുപ്പികള്‍ പൊലീസ് കണ്ടെത്തി.
ഗുരുതരമായി പൊള്ളലേറ്റ് ഒമ്പത് ദിവസത്തിനുശേഷമാണ് മരണത്തിന് കീഴടങ്ങിയത്. വിദ്യാർഥികളായ വിനീഷ്, വിജീഷ് എന്നിവരാണ് മക്കള്‍.