കഠിനംകുളം: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ആദ്യ പ്രസിഡൻറായിരുന്ന ഹാജി അബൂബക്കർ കുഞ്ഞ് ലബ്ബയുടെ മകൻ കണിയാപുരം മൈവള്ളി തെറ്റുക്കുഴി വീട്ടിൽ എം.എം. നൂഹ് (96- നൂഹ് സാഹിബ്) നിര്യാതനായി. ഭാര്യ: സുബൈദാ ബീവി. മക്കൾ: നജീബ് (റിട്ട. ഡിവൈ.എസ്.പി), നസീമ, നാസർ (റിട്ട. പി.ഡബ്ല്യു.ഡി), നൗഷാദ് (കണിയാപുരം സഹകരണസംഘം പ്രസിഡൻറ്, ഒ.ബി.സി കോൺഗ്രസ് മംഗലപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ്), നജുമ, ശംല, നിസാർ, നാസിം (നമാസ് ട്രേഡിങ് കമ്പനി, തിരുവനന്തപുരം). മരുമക്കൾ: ഹനീഫ.എൻ (ഫാത്തിമ ടെക്സ്റ്റൈൽസ്, വിഴിഞ്ഞം) ഷൗക്കത്തലി (കൈരളി എക്സ്പോർട്ട്, അമ്പലപ്പുഴ), പരേതയായ റസിയ ബീഗം, നജീമ നൗഷാദ്, നസീമ (യു.പി സ്കൂൾ അധ്യാപിക), ജസിയ നസീം.