Obituary
പള്ളിക്കൽ: കൈതോട് വാര്യ വീട്ടിൽ ഡോ. ജി.എസ്. ഹരികുമാർ (61 -റിട്ട.സീനിയർ ലൈബ്രേറിയൻ) നിര്യാതനായി. ഭാര്യ: ജി.ആർ. ഗിരിജ (റിട്ട. അധ്യാപിക, വയല എൻ.വി യു.പി.എസ്). മക്കൾ: കണ്ണൻ (യൂനിയൻ ബാങ്ക്), നവീൻ. മരുമകൾ: ശരണ്യ (സൗത്ത് ഇന്ത്യൻ ബാങ്ക്).സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: പട്ടം മരപ്പാലം ഗാർഡൻസ് സങ്കീർത്തനത്തിൽ ദയാമണിബായി (82 -റിട്ട. അധ്യാപിക, കാട്ടാക്കട പി.ആർ. വില്യം ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ജോൺസന് (റിട്ട. അധ്യാപകൻ). മക്കൾ: ജെ.ഡി. സജീഷ് കുമാർ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി), ജെ.ഡി. ബീനാജോൺ (എച്ച്.എസ്.എസ്.ടി, അയിര ഗവ. ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: ഡോ. വിനീത എസ്. ദാസ് (അസോ. പ്രഫസർ, തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്), ജെ.സി. സുധീർലാൽ (റിട്ട. അസിസ്റ്റൻഡ് കമീഷണർ, ജി.എസ്.ടി വകുപ്പ്). സംസ്കാര ശുശ്രൂഷ ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടിന് കാട്ടാക്കട സി.എസ്.ഐ ചർച്ച് സെമിട്രി ചാപ്പലിൽ. പ്രാർഥന: ബുധനാഴ്ച രാവിലെ 8.30ന്.
വെഞ്ഞാറമൂട്: വേളാവൂര്‍ പഴവിളവീട്ടില്‍ അപ്പു ചെട്ടിയാര്‍ (68) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കള്‍: അനീഷ് കുമാര്‍, അമരീഷ് കൃഷ്ണ. മരുമകള്‍: ദീപാ വിജയന്.
കിളിമാനൂർ: വാലഞ്ചേരി വി.ആർ.എ 98 അംബികാഭവനിൽ തങ്കമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ പിള്ള. മകൾ: അംബികാദേവി. മരുമകൻ: പരേതനായ രാജഗോപാലൻ നായർ.
മുടപുരം: അഴൂർ കോളിച്ചിറ പുത്തൻവീട്ടിൽ പുരുഷോത്തമന്റെ ഭാര്യ പി. പൊന്നമ്മ (75) നിര്യാതയായി. മക്കൾ: സുലജ, സുജാതൻ, സുഷമ. മരുമക്കൾ: മോഹനൻ, മിനി, ബാബു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
കിളിമാനൂർ: വെള്ളല്ലൂർ ചീപ്പിൽക്കട പാലക്കൽ വീട്ടിൽ ജനാർദനൻപിള്ള (90) നിര്യാതനായി. ഭാര്യ: ഭാനുമതിയമ്മ. മക്കൾ: ബാബു, അനിൽകുമാർ. മരുമക്കൾ: അനിത, ദീപ. സഞ്ചയനം: ബുധനാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: ശ്രീകാര്യം അലത്തറ 9എ സൗപര്‍ണിക സാന്ഡല് ടവര്‍ ജി. മുരളീധരന് നായര്‍ (74) നിര്യാതനായി. ഭാര്യ: ലത നായര്‍. മക്കള്‍: മഞ്ജു, മനോജ് (ഇരുവരും യു.എസ്). മരുമക്കള്‍: രഞ്ജു, ദേവിക. സംസ്കാരം ഞായറാഴ്ച രാവിലെ 11.15ന് തൈക്കാട് ശാന്തികവാടത്തില്‍.
തിരുവനന്തപുരം: ചരുവിള പുത്തൻ വീട് ആനയറ പ്രസീന (72) നിര്യാതയായി. ഭർത്താവ്: പരേതനായ ബാബു. മക്കൾ: മോളികുട്ടി , ജോയ്, ജോണി. മരുമക്കൾ: രാജപ്പൻ, എസ്തർ,സിന്ധു.
ആറ്റിങ്ങൽ: അയിലം ഇരപ്പിൽ എസ്.എം മൻസിലിൽ റിട്ട.ഹെഡ് സർവെയർ ശിഹാബുദ്ദീൻ (81) നിര്യാതയായി. ഭാര്യ: മാജിദ ബീവി (റിട്ട.നഴ്സിങ് സൂപ്രണ്ട്). മക്കൾ: സജി (ഗവ. സർവേയർ), ജെസ്സി (ഫാർമസിസ്റ്റ്), ഷാഹിന (ഗവ സ്റ്റാഫ് നേഴ്സ്). മരുമക്കൾ: ഷിബു, ജാസ്മിൻ, സജി.
വടേശ്ശരിക്കോണം: ചരുവിളവീട്ടിൽ വേലുവിന്റെ ഭാര്യ സുമംഗലി (73) നിര്യാതയായി. മക്കൾ: രാധ, ഉഷ, ഉണ്ണി, മല്ലിക, മഞ്ജു, രാജു, രാഗി. മരുമക്കൾ: പരേതനായ രാജൻ, ബിജു, ഉണ്ണി, പരേതനായ അശോകൻ, മായ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്.
കാട്ടാക്കട: കട്ടയ്ക്കോട് കുഞ്ചുകോണം സുനിൽ ഭവനിൽ ഉഷാദേവി (67) നിര്യാതയായി. ഭർത്താവ്: ശശീന്ദ്രൻ ആശാരി. മക്കൾ: സുനിൽകുമാർ, സുനിത. മരുമക്കൾ: ദിവ്യ, ബിജു.സഞ്ചയനം : തിങ്കളാഴ്ച 8.30ന്.
ചേങ്കോട്ടുകോണം: ശാസ്തവട്ടം ഗാന്ധിനഗർ പുതുവൽ പുത്തൻ വീട്ടിൽ. കെ. സത്യഭാമ അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ശേഖരപിള്ള. മക്കൾ: ശ്രീകുമാരൻ നായർ, ചന്ദ്രികദേവി, കൃഷ്ണകുമാർ(റിട്ട. സർവ്വേ,ലാൻഡ് റിക്കോർഡ്സ് ). മരുമക്കൾ: വൈജയന്തി, മഞ്ജു, പരേതനായ ഗോപാലകൃഷ്ണൻ നായർ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.